ര​ണ്ടു സി​നി​മ​യി​ൽനി​ന്നു പു​റ​ത്താ​യി! ര​ണ്ടു സി​നി​മ​യും പി​ന്നീ​ട് വേ​റെ ആ​ളി​നെ വ​ച്ച് ചെ​യ്ത് റി​ലീ​സ് ചെ​യ്തു, പക്ഷേ..! മനസുതുറന്ന് തന്‍വി

ആ​ദ്യം ഞാ​ൻ ചെ​യ്ത സി​നി​മ​യു​ടെ പൂ​ജ​യൊ​ക്കെ ക​ഴി​ഞ്ഞ​താ​ണ്. അ​തൊ​ക്കെ ക​ഴി​ഞ്ഞ് ര​ണ്ട് ദി​വ​സം ഞാ​ൻ അ​വി​ടെ നി​ന്നു. അ​തി​നി​ടെ നി​ർ​മാ​താ​വ് മാ​റി​യെ​ന്ന് ഒ​ക്കെ പ​റ​ഞ്ഞു.

ഞാ​ൻ ആ​ണെ​ങ്കി​ൽ ബാ​ങ്കി​ൽനി​ന്ന് ഒ​ക്കെ ലീ​വ് എ​ടു​ത്ത് നാ​ട്ടു​കാ​രോ​ട് ഒ​ക്കെ സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ പോ​കു​ന്നു എ​ന്ന് പ​റ​ഞ്ഞി​ട്ടാ​ണ് അ​വി​ടെ പോ​യ​ത്.

ഞാ​നും അ​ച്ഛ​നും അ​മ്മ​യും കൂ​ടെ​യാ​ണ് പോ​യ​ത്. ആ​ദ്യ​ത്തെ പ്രൊ​ഡ്യൂ​സ​ർ പി​ൻ​മാ​റി​യ​പ്പോ​ൾ വേ​റെ പ്രൊ​ഡ്യൂ​സ​റെ കി​ട്ടി​യി​ട്ട് ര​ണ്ട് ആ​ഴ്ച ക​ഴി​ഞ്ഞ് വി​ളി​ക്കാ​മെ​ന്ന് അ​വ​ർ പ​റ​ഞ്ഞു.

അ​ങ്ങ​നെ തി​രി​ച്ചു വ​ന്നു. പി​ന്നെ അ​വ​ർ​ക്ക് പു​തി​യ ആ​ളി​നെ വേ​ണ്ടെ​ന്ന് പ​റ​ഞ്ഞ​ത് കൊ​ണ്ട് അ​ത് മാ​റി​പ്പോ​യി.

പി​ന്നെ വ​ന്നൊ​രു ഓ​ഡീ​ഷ​നി​ൽ എ​ല്ലാം സെ​റ്റാ​യി ഷൂ​ട്ട് തു​ട​ങ്ങാ​നാ​യ​പ്പോ​ൾ അ​വ​ർ​ക്ക് എ​ന്നി​ൽ സം​ശ​യം തോ​ന്നി.

എ​ന്‍റെ മു​ഖ​ത്ത് ഒ​രു ചി​രി​യു​ണ്ട് എ​ന്നും ആ ​ചി​രി അ​വ​ർ​ക്ക് വേ​ണ്ടെ​ന്നും പ​റ​ഞ്ഞു. അ​ങ്ങ​നെ ര​ണ്ട് സി​നി​മ​യും ന​ഷ്ട​പ്പെ​ട്ടു.

ര​ണ്ടു സി​നി​മ​യും പി​ന്നീ​ട് വേ​റെ ആ​ളി​നെ വ​ച്ച് ചെ​യ്ത് റി​ലീ​സ് ചെ​യ്തു. കു​റ​ച്ച് വെ​യ്റ്റ് ചെ​യ്തി​ട്ടാ​ണെ​ങ്കി​ലും അ​മ്പി​ളി എ​ന്ന ന​ല്ല സി​നി​മ​യി​ലൂ​ടെ എ​നി​ക്ക് ഒ​രു സ്റ്റാ​ർ​ട്ടിം​ഗ് കി​ട്ടി​.

-ത​ൻ​വി

Related posts

Leave a Comment