തെന്നിന്ത്യൻ സിനിമയിൽ നിന്നു ബോളിവുഡിലെത്തിയ നടി തപ്സി പന്നുവിനെ ഈ വർഷത്തെ ശക്തയായ സ്ത്രീയായി തെരഞ്ഞെടുത്തിരിക്കുന്നു. സ്ത്രീ കഥാപാത്രങ്ങൾക്ക് പ്രാധാന്യം നൽകി നിർമിച്ച പിങ്ക്, നാം ശബാന, ബേബി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിൽ നിന്നു സാവി മാസികയാണ് തപ്സിയെ ശക്തയായ സ്ത്രീയായി തിരഞ്ഞെടുത്തത്. അക്ഷയ് കുമാർ, പൃഥ്വിരാജ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച നാം ശബാന എന്ന സിനിമയിലാണ് തപ്സി അവസാനമായി അഭിനയിച്ചത്.
അതിനു പിന്നാലെയാണ് തപ്സിയെ തേടി ഈ അംഗീകാരം എത്തിയത്. തപ്സി അഭിനയിച്ച സിനിമകൾ വിലയിരുത്തിയായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. സ്ത്രീ കഥാപാത്രങ്ങൾക്ക് പ്രാധാന്യം നൽകി നിർമിച്ച പിങ്ക്, നാം ശബാന, ബേബി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിൽ നിന്നുമാണ് തെരഞ്ഞെടുത്തത്. തെന്നിന്ത്യയിൽ നിന്നും പെട്ടെന്ന് ഉദിച്ചുവന്ന നടിയായിരുന്നു തപ്സി പന്നു. തെലുങ്കിലും തമിഴിലും സജീവമായിരുന്ന തപ്സി മലയാളത്തിലും ഒരു സിനിമയിൽ അഭിനയിച്ചിരുന്നു. സീനു സോഹൻലാൽ സംവിധാനം ചെയ്ത മമ്മൂട്ടി നായകനായ ഡബിൾ എന്ന ചിത്രത്തിലൂടെയാണ് തപ്സി മലാളത്തിലെത്തിയത്.
അമിതാഭ് ബച്ചനൊപ്പം തപ്സി പന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സിനിമയാണ് പിങ്ക്. മികച്ച അഭിപ്രായം നേടിയ സിനിമ സ്ത്രീകളെ കേന്ദ്രീകരിച്ചായിരുന്നു നിർമിച്ചിരുന്നത്. അക്ഷയ് കുമാറും മലയാളത്തിന്റെ സ്വന്തം പൃഥ്വിരാജും തപ്സിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയാണ് നാം ശബാന. കോളജിൽ പഠിക്കുന്പോൾ മോഡലിംഗിൽ സജീവമായിരുന്നു തപ്സി. അക്കാലത്ത് പോക്കറ്റ് മണിക്ക് വേണ്ടിയുള്ള പരിപാടി മാത്രമായിരുന്നു തപ്സിക്കു മോഡലിംഗ്. 88 ശതമാനം മാർക്കോടെ സിഎടി പാസായ ശേഷമാണ് ത്പ്സി സിനിമയിലേക്കെത്തിയത്.