ബോളിവുഡ് സുന്ദരി തപ്സി പന്നുവിന്റെ ഹോട്ട് ബിക്കിനി ചിത്രത്തെക്കുറിച്ചാണ് ബോളിവുഡിലും ഇങ്ങു തെന്നിന്ത്യയിലും സംസാരവിഷയം. ജുഡ്വ 2 എന്ന പുതിയ ചിത്രത്തിലാണ് ബീച്ചിൽ ബിക്കിനി ധരിച്ച് തപ്സി പ്രേക്ഷകരുടെ കണ്ണും ഹൃദയവും കവർന്നത്. എന്നാൽ ബിക്കിനി ധരിച്ചതിന്റെ വിചിത്ര ന്യായീകരണവുമായി എത്തിയിരിക്കുകയാണ് നടി.
ചിത്രത്തിലെ മറ്റൊരു നായിക കൂടിയായ ജാക്വലിൻ ഫെർണാണ്ടസിനോട് പിടിച്ചുനിൽക്കാൻ വേണ്ടിയാണ് താരം ഈ സാഹസം കാട്ടിയത്. ബിക്കിനിയിലെത്തിയ തന്നെ തന്റെ ആരാധകർ എങ്ങനെ സ്വീകരിക്കുമെന്ന് ഭയം ഉണ്ടെന്നും താരം പറയുന്നു.അതേസമയം ബിക്കിനി ധരിക്കാൻ യോജിച്ചൊരു ശരീരം നിങ്ങൾക്കുണ്ടെങ്കിൽ… ബിക്കിനി ധരിച്ചശേഷം നിങ്ങൾക്ക് ആത്മവിശ്വാസം തോന്നുന്നുണ്ടെങ്കിൽ… പിന്നെ ധരിക്കുന്നതിൽ യാതൊരു തെറ്റും താൻ കാണുന്നില്ലെന്നും തപ്സി അഭിപ്രായപ്പെട്ടു.
താൻ ഒഴിവ് വേളകളിൽ ബീച്ചിൽ ബിക്കിനി ധരിച്ചുപോകാറുണ്ടെന്നും താരം തുറന്നു പറഞ്ഞു.ഇന്ത്യൻ സംസ്കാരത്തെ അപമാനിച്ചുവെന്നാരോപിച്ച് തപ്സിയെ വിമർശിച്ചും നിരവധി ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ വന്നത്. ട്രോളുകൾക്ക് താരം ചുട്ടമറുപടിയും നൽകിയിരുന്നു.
പണ്ടു കാലത്ത് ജനങ്ങൾ വളരെ കുറച്ച് വസ്ത്രം മാത്രമെ ധരിച്ചിരുന്നുള്ളുവെന്നും സിനിമാതാരങ്ങൾ ബിക്കിനി ബ്ലൗസുകളാണ് ഉപയോഗിച്ചിരുന്നതെന്നും അന്ന് അവരെ ആരാധിച്ചവർക്ക് ഇപ്പോഴെങ്ങനെയാണ് ബിക്കിനി സംസ്കാരത്തിനെതിരാകുന്നതും മോശമാകുന്നതും എന്ന് മനസിലാകുന്നില്ലെന്നും തപ്സി വിമർശകർക്ക് മറുപടി നൽകി. താരം തന്നെയാണ് ട്വിറ്ററിലൂടെ ചിത്രങ്ങൾ പുറത്തുവിട്ടത്.