ബോളിവുഡിലെ ബോൾഡ് ലേഡിയാണ് തപ്സി പന്നു. കരുത്തുറ്റ കഥാപാത്രങ്ങളിലൂടെയും ശക്തമായ നിലപാടുകളിലൂടെയും പ്രേക്ഷകമനസുകൾ കീഴടക്കാൻ താരത്തിനു കഴിഞ്ഞു.
ഇപ്പോഴിതാ, തന്റെ പിതാവിനെക്കുറിച്ചുള്ള ഓർമകൾ പങ്കുവയ്ക്കുകയാണ് തപ്സി.
ഡാഡ് കൂടുതലും കണ്ടിരുന്നത് ഇംഗ്ലീഷ് സിനിമകളായിരുന്നുവെന്നും വീട്ടില്‍ ഒരു ടിവിയേ ഉണ്ടായിരുന്നുള്ളൂ എന്നതിനാൽ കൂടെയിരുന്ന് കാണുക എന്നല്ലാതെ തങ്ങള്‍ക്ക് വേറെ വഴിയുണ്ടായിരുന്നില്ലെന്നും തപ്സി പറയുന്നു.
‘ഇംഗ്ലീഷ് സിനിമയില്‍ പ്രണയ രംഗങ്ങളും ചൂടന്‍ രംഗങ്ങളുമൊക്കെ സാധാരണമായിരുന്നു. അതുകൊണ്ട് കൗമാരക്കാരികളായ മക്കളുടെ അടുത്തിരുന്ന് കാണുമ്പോള്‍ അത് അത്ര സുഖമായിരുന്നില്ല. ഞങ്ങള്ക്കെല്ലാര്ക്കും വിയര്‍ക്കാന്‍ തുടങ്ങും, എന്താണ് ഇനി ചെയ്യുക എന്നറിയാതെ.’- തപ്സി പന്നു പറയുന്നു.