സെയ്ഫ് അലി ഖാന്റെയും കരീന കപൂറിന്റെയും മകനായ തൈമുര്‍ അലിഖാന് പട്ടൗഡിയുമായി ഡേറ്റിംഗ് നടത്താനാവുമോയെന്ന് തപ്സി പന്നു. ഒരു അഭിമുഖത്തിനിടെയായിരുന്നു തപ്സിയുടെ ഞെട്ടിക്കുന്ന തുറന്നു പറച്ചിൽ. ബോളിവുഡ് സിനിമാലോകത്തുനിന്നും ഡേറ്റിംഗിനായി ആരെ തിരഞ്ഞെടുക്കുമെന്ന് ചോദിച്ചപ്പോഴായിരുന്നു തപ്സിയുടെ പ്രതികരണം.
ഡേറ്റിംഗുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് താല്പര്യമില്ലെന്നും ആര്‍ക്കൊപ്പമാണ് അഭിനയിക്കുന്നതെന്ന് ചോദിച്ചാല്‍ അത് താന്‍ പറയാമെന്നും തപ്സി പറയുന്നു. സിനിമയില്‍ അഭിനയിക്കുന്നതിലാണ് തന്റെ ശ്രദ്ധയെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.