മുന്‍പ് ഒരു സിനിമയില്‍ അഭിനയിക്കണമെങ്കില്‍ എനിക്ക് നായകന്മാരുടെ കരുണ ആവശ്യമായിരുന്നു. അവര്‍ അംഗീകരിച്ചാലേ എന്നെ സിനിമയുടെ ഭാഗമാക്കൂ. എന്നാല്‍ ഇപ്പോള്‍ ഞാന്‍ കൂടി ഭാഗമായ സിനിമകള്‍ ആദ്യം എത്തുന്നത് എന്റെ അടുത്തേക്കാണ്.
പിന്നീട് മാത്രമാണ് മറ്റ് കഥാപാത്രങ്ങളാകാനുള്ള അഭിനേതക്കാളെ കണ്ടെത്തുന്നതെന്ന് നടി തപ്സി പന്നു. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് തപ്സി ഇക്കാര്യം വെളിപ്പെടുത്തിയത്.