ഇന്‍കം ടാക്സ് റെയ്ഡിന് പിന്നാലെ നടി തപ്സി പന്നു കേന്ദ്രകഥാപാത്രമായി എത്തുന്ന പുതിയ ചിത്രം ദൊബാരയുടെ ഷൂട്ടിംഗ് പുനരാരംഭിച്ച് സംവിധായകന് അനുരാഗ് കശ്യപ്.
തപ്സിക്ക് ഒപ്പം ലൊക്കേഷനില്‍ വച്ച് പകര്‍ത്തിയ ഒരു ചിത്രം പങ്കുവച്ച് ചീത്ത വിളിച്ചവരോടെല്ലാമുള്ള സ്നേഹം അറിയിച്ചാണ് സിനിമയുടെ ഷൂട്ടിംഗ് വീണ്ടും തുടങ്ങിയ വാര്‍ത്ത അനുരാഗ് കശ്യപ് അറിയിച്ചത്.
റെയ്ഡും അതിനെത്തുടര്‍ന്നുണ്ടായ വിവാദങ്ങളുമൊക്കെ പരോക്ഷമായി സൂചിപ്പിച്ച് വിത്ത് ഓള് അവര്‍ ലവ് ടു ഓള് ദി ഹേറ്റേഴ്സ്… എന്ന് കുറിച്ചാണ് അനുരാഗ് ചിത്രം പുറത്തുവിട്ടത്.
അനുരാഗ് കശ്യപിന്റെയും തപ്സി പന്നുവിന്റെയും വീടുകളില്‍ ആയിരുന്നു ഇന്‍കം ടാക്സ് റെയ്ഡ് നടത്തിയത്. ഇതിന് പിന്നാലെ ആദ്യമായാണ് അനുരാഗ് പ്രതികരിക്കുന്നത്.
നേരത്തെ വീട്ടില്‍ നടന്ന ഇന്‍കം ടാക്സ് റെയ്ഡിനെക്കുറിച്ച് തപ്സിയും സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചിരുന്നു.
തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളെ പരിഹസിച്ചുകൊണ്ടായിരുന്നു നടിയുടെ ട്വീറ്റ്. തന്റെ പേരില്‍ പാരീസില്‍ ബംഗ്ലാവില്ലെന്നും അഞ്ച് കോടി ലഭിച്ചിട്ടില്ലെന്നുമാണ് താരം വ്യക്തമാക്കിയത്.