തന്റെ പ്രണയവും കാമുകന്റെ പേരും വെളിപ്പെടുത്തി ബോളിവുഡ് നടി താപ്സി പന്നു. ഇതാദ്യമായാണ് കാമുകനെക്കുറിച്ചും പ്രണയത്തെക്കുറിച്ചും ഒരു അഭിമുഖത്തിൽ തപ്സി തുറന്നു പറഞ്ഞിരിക്കുന്നത്.
ഇ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് കാമുകനായ മാതിയാസ് ബോയെക്കുറിച്ചും വ്യക്തി ജീവിതത്തെക്കുറിച്ചും താപ്സി മനസ് തുറന്നത്.
ഡെൻമാർക് സ്വദേശിയാണ് മാതിയാസ് ബോ. പ്രശസ്ത ബാഡ്മിൻണ് താരമാണ് തപ്സിയുടെ പ്രണയിതാവ്. 2015 ലെ യൂറോപ്യൻ ഗെയിംസിൽ സ്വർണ മെഡൽ ജേതാവാണ്. 2012 ഒളിമ്ബിക്സിൽ ഡെൻമാർകിന് വേണ്ടി വെള്ളി മെഡലും മാതിയാസ് സ്വന്തമാക്കിയിട്ടുണ്ട്.
താപ്സി പന്നുവും മാതിയാസും തമ്മിൽ വർഷങ്ങളുടെ അടുപ്പമുണ്ടെന്നാണ് റിപ്പോർട്ടുകൾ. താരം കാമുകനെക്കുറിച്ച് ഇപ്പോഴാണ് തുറന്നു പറയുന്നതെന്നു മാത്രം.
ഇപ്പോൾ ഒരു വർഷം അഞ്ചോ ആറോ സിനിമകളിൽ അഭിനിയിക്കുന്നുണ്ട്. സ്വകാര്യ ജീവിതത്തിന് കൂടുതൽ സമയം ആവശ്യമാണ് എന്നതിനാൽ തന്നെ ഒരു വർഷം രണ്ടോ മൂന്നോ സിനിമകൾ ചെയ്യുന്ന കാലത്ത് വിവാഹത്തെ കുറിച്ച് ആലോചിക്കുമെന്ന് താപ്സി പറയുന്നു.