അഭിനയത്തിന്റെ കാര്യത്തിൽ തപ്സി പന്നു കങ്കണയെ കോപ്പിയടിക്കുകയാണെന്ന് പറഞ്ഞ രംഗോലിക്ക് മറുപടിയുമായി തപ്സി പന്നു.
“നിങ്ങൾ പരിഹസിക്കപ്പെടുന്നുണ്ടെങ്കിൽ നിങ്ങൾക്ക് എന്തെങ്കിലും തരത്തിലുള്ള പ്രാധാന്യം ഉണ്ടെന്നാണ് അതിന് അർത്ഥം. നിങ്ങൾ ട്രോൾ ചെയ്യപ്പെടുന്നില്ലെങ്കിൽ നിങ്ങളുടെ കാര്യത്തിൽ സമയമോ ഉൗർജമോ കളയാൻ ആർക്കും ആഗ്രഹമില്ലെന്നും നിങ്ങൾക്ക് പ്രാധാന്യം ഇല്ലെന്നുമാണ് അതിനർത്ഥം’. തപ്സി പറഞ്ഞു.
തപ്സിക്ക് അഭിനയിക്കുവാൻ അറിയത്തില്ലെന്ന് ഉൾപ്പടെ നിരവധി ആരോപണങ്ങളാണ് കങ്കണയുടെ സഹോദരിയായ രംഗോലി ആരോപിച്ചത്.