സൈബർ പരിഹാസത്തിന് എപ്പോഴും ഇരയാകുന്ന താരമാണ് തപ്സി പന്നു. തന്റെ അഭിപ്രായങ്ങൾ വെട്ടിത്തുറന്ന് പറയുന്ന ശീലമുള്ളതു കൊണ്ടാണ് പലപ്പോഴും തപ്സിക്ക് ഇത്തരത്തിലുള്ള ആക്രമണങ്ങൾ നേരിടേണ്ടി വരുന്നത്. വളരെ ചുരുക്കം സെലിബ്രിറ്റീസ് മാത്രമെ മോശം കമന്റുകളോട് പ്രതികരിക്കാറുള്ളു. ആ ചുരുക്കം ആളുകളിൽ ഒരാളാണ് തപ്സി.
കഴിഞ്ഞ ദിവസം തപ്സി കാഷ്മീരിൽ നിൽക്കുന്നൊരു ചിത്രം ട്വീറ്റ് ചെയ്തിരുന്നു. ഷൂട്ടിംഗുമായി ബന്ധപ്പെട്ടുള്ള സന്ദർശനത്തിന്റെ ഭാഗമായിരുന്നു ട്വീറ്റ്.തപ്സിയുടെ ആരാധകർ എല്ലാവരും തന്നെ ചിത്രത്തിന് അനുകൂലമായ കമന്റുകൾ ഇട്ടപ്പോൾ ഒരാൾ മാത്രം പറഞ്ഞത് മോശമായിട്ടായിരുന്നു.
നിങ്ങളെ കാണാൻ അത്രയ്ക്ക് ഭംഗിയൊന്നും ഇല്ലല്ലോ… പിന്നെങ്ങനെയാ സിനിമയിൽ അഭിനയിക്കുന്നത് എന്നായിരുന്നു ഇയാൾ ചോദിച്ചത്. (ഈ ട്വിറ്റർ അക്കൗണ്ട് ഇപ്പോൾ ഇല്ല) അതിനു തപ്സി നൽകിയ മറുപടി ഇങ്ങനെയായിരുന്നു; തീർച്ചയായും കുറച്ച് അഭിനയം വേണം, കാണാൻ ആവറേജ് ആയിരിക്കുന്നത് അത്ര മോശം കാര്യമാണോ? ലോകത്തിൽ ഏറ്റവും കൂടുതലുള്ളതും ഇത്തരക്കാരാണ്- തപ്സി കുറിച്ചു.