പൗ​ര​ത്വ ബി​ല്ലി​നെ​തി​രെ പ്ര​തി​ക​രിച്ചു! ത​പ്‌​സി പ​ന്നു​വി​ന്‍റെ ചി​ത്രം ബോ​യ്‌​കോ​ട്ട് ചെ​യ്യ​ണ​മെ​ന്ന് സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ ആ​ഹ്വാ​നം

പൗ​ര​ത്വ ബി​ല്ലി​നെ​തി​രെ പ്ര​തി​ക​രി​ച്ച ത​പ്‌​സി പ​ന്നു​വി​ന്‍റെ പു​തി​യ ചി​ത്രം ഥ​പ​ട് ബഹിഷ്കരിക്കാ​ന്‍ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ ആ​ഹ്വാ​നം. പൗ​ര​ത്വ ബി​ല്ലി​നെ​തി​രെ പ്ര​തി​ക​രി​ച്ച ത​പ്‌​സി ജെ​എ​ന്‍​യു​വി​ല്‍ മ​ര്‍​ദ്ദ​ന​ത്തി​നി​ര​യാ​യ വി​ദ്യാ​ര്‍​ഥി​ക​ളെ സ​ന്ദ​ര്‍​ശി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​താ​ണ് പ്ര​ശ്‌​ന​ത്തി​ന് കാ​ര​ണം.

ബോ​സ്‌​കോ​ട്ട് ഥ​പ​ട് എ​ന്ന ഹാ​ഷ് ടാ​ഗ് ആ​ണ് സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ നി​റ​യു​ന്ന​ത്. അ​നു​ഭ​വ് സി​ന്‍​ഹ​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ചി​ത്രം ഫെ​ബ്രു​വ​രി 28ന് ​തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.

Related posts

Leave a Comment