കുറച്ച് ദിവസങ്ങളായി മുടങ്ങാതെ തന്റെ ഫോണിലുള്ള പഴയ ഫോട്ടോകൾ പങ്കുവയ്ക്കല്ലാണ് ബോളിവുഡ് നടി താപ്സി പന്നുവിന്റെ പ്രധാന നേരന്പോക്ക്.
പിങ്ക് എന്ന ചിത്രത്തിന് വേണ്ടി ചെയ്ത ടാറ്റൂവിന്റെ ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് തപ്സി ഇത്തവണ. ടാറ്റൂ ചെയ്യാനുള്ള തന്റെ താത്പര്യത്തെക്കുറിച്ചും താപ്സി പറയുന്നുണ്ട്.
ടാറ്റൂ ഒത്തിരി ഇഷ്ടമുള്ള ആളാണ് ഞാൻ. എന്തെങ്കിലും ഒരു ഡിസൈൻ ചെയ്യുന്നതിലും ആളുടെ വ്യക്തിത്വമായി ബന്ധപ്പെട്ടുള്ള ടാറ്റൂകൾ തിരഞ്ഞെടുക്കണമെന്നാണ് എന്റെ അഭിപ്രായം.
ഇപ്പോൾ രണ്ട് ടാറ്റൂകൾ ഞാൻ ചെയ്തിട്ടുണ്ട്. സിനിമയിൽ ജോലി ചെയ്യുന്നില്ലായിരുന്നുവെങ്കിൽ കഴുത്തിന് പിൻവശത്ത് ഒരു ടാറ്റൂ ഞാൻ നേരത്തെതന്നെ ചെയ്തേനെ- താപ്സി വ്യക്തമാക്കി.
മിനൽ എന്ന കഥാപാത്രത്തിന് വേണ്ടിയാണ് താൻ ആദ്യമായി ടാറ്റൂ ചെയ്തതെന്ന് താപ്സി കുറിച്ചു. അത് ആ കഥാപാത്രത്തിന്റെ വ്യക്തിത്വത്തിന് അനിവാര്യമായിരുന്നു.
ചിറകുകൾ വിരിച്ച് പറക്കാൻ ആഗ്രഹിക്കുന്ന ഒരു പക്ഷിയെയാണ് അന്ന് ചെയ്യാനായി തിരഞ്ഞെടുത്തത്.