ബോളിവുഡിലെ മുൻനിര നായികയായ തപ്സി പന്നു കരിയറിൽ പല പരീക്ഷണ ചിത്രങ്ങളുടെയും ഭാഗമാവുന്ന തപ്സിക്ക് ഗെയിം ചേഞ്ചർ എന്ന വിശേഷണവും ഉണ്ട്.
തെന്നിന്ത്യയിൽ 15 ഓളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. പിങ്ക് എന്ന സിനിമയ്ക്ക് ശേഷമാണ് തപ്സി ബോളിവുഡിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്.
മുൻനിര നായിക നടി ആണെങ്കിലും ഇൻഡസ്ട്രിക്കകത്തെ അപ്രിയ സത്യങ്ങൾ തുറന്നു പറയാൻ തപ്സി മടിക്കാറില്ല.
സിനിമകളിലെ സെക്സിസം, പ്രതിഫലത്തിലെ വേർതിരിവ്, ബോളിവുഡിലെ സ്വജനപക്ഷപാതം തുടങ്ങി നിരവധി വിഷയങ്ങളിൽ തപ്സി ഇതിനകം തന്റെ അഭിപ്രായം അറിയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ പ്രതിഫലം കൈപ്പറ്റുന്നതിൽ അഭിനേതാക്കൾ പിന്തുടരേണ്ട പുതിയ രീതിയെക്കുറിച്ചാണ് തപ്സി സംസാരിച്ചിരിക്കുന്നത്.
ഒരു സിനിമയ്ക്ക് ഒപ്പു വയ്ക്കുമ്പോൾ തന്നെ പ്രതിഫലം ഉറപ്പിക്കാതെ സിനിമയുടെ വിജയം നോക്കി ലാഭവിഹിതം വാങ്ങുക എന്നതാണ് തപ്സി മുന്നോട്ട് വെക്കുന്ന രീതി.
തെലുങ്കിൽ താനിങ്ങനെ രണ്ട് സിനിമകൾ ചെയ്തിട്ടുണ്ടെന്നും തപ്സി പറയുന്നു. അവ മികച്ച കൺസപ്റ്റുള്ള സിനിമകളായിരുന്നു. പണമുണ്ടാക്കി.
എനിക്ക് അതിന്റെ ഷെയർ ലഭിച്ചു. അവരെന്റെ സുഹൃത്തുക്കൾ ആയിരുന്നു. അതിനാൽ സുതാര്യമായ ഇടപാടായിരുന്നു അത്.
ഇൻസ്ട്രിയുടെ സാമ്പത്തിക നേട്ടത്തിനും ഇതാണ് നല്ലത്. അങ്ങനെയായാൽ സിനിമയുടെ വിജയ പരാജയത്തിന് മുമ്പേ തങ്ങളുടെ താരമൂല്യം നോക്കി അഭിനേതാക്കൾ പ്രതിഫലം കൈപ്പറ്റുന്നത് കുറയും- തപ്സി അഭിപ്രായപ്പെട്ടു.