തുടക്കത്തില്‍ വലിയ സിനിമകളില്‍ അഭിനയിച്ചാല്‍ മാത്രമേ വലിയ താരം ആവുകയുള്ളൂവെന്നായിരുന്നു എന്നോട് പറഞ്ഞിരുന്നത്. വലിയ ഹീറോകളുടെ കൂടെ.
അങ്ങനെ ചെയതാല്‍ മാത്രമേ ടോപ്പിലേക്ക് എത്തുകയുള്ളൂ. അതിനർഥം നമ്മളെ കാണാന്‍ അള്‍ട്രാ ഗ്ലാമറസ് ആയിരിക്കണം. കാഴ്ചയിലും പെരുമാറ്റത്തിലുമൊക്കെ ഒരു രീതിയുണ്ട്.
പക്ഷേ, ഞാന്‍ അതിലൊന്നും ഫിറ്റ് ആകുന്ന ആളല്ലായിരുന്നു. അതിനാല്‍ തുടക്കത്തില്‍ ഞാന്‍ എന്നെ അങ്ങനെ മാറ്റാന്‍ ഒരുപാട് ശ്രമിച്ചിരുന്നു. കൂടുതല്‍ ഗ്ലാമറസും കുറച്ച് മണ്ടിയും ആണെന്ന് തോന്നിപ്പിക്കാന്‍ ശ്രമിച്ചു.
കാരണം, കാണാന്‍ സുന്ദരിയെന്നാല്‍ മന്ദബുദ്ധിയെന്നായിരുന്നു ധാരണ.അതിനാല്‍ ഞാന്‍ ചില പ്രത്യേക റോളുകള്‍ തെരഞ്ഞെടുത്തു പോന്നു.
അതായിരുന്നു അപ്പോഴത്തെ രീതി. എന്നാല്‍ ആ സിനിമകള്‍ എനിക്ക് വര്‍ക്ക് ആകുന്നില്ലെന്ന് ഞാന്‍ മനസിലാക്കി. അപ്പോഴാണ് ഞാന്‍ ഔട്ട് ഓഫ് ദ ബോക്സ് ആയി ചിന്തിക്കാന്‍ തുടങ്ങിയത്.
-തപ്സി പന്നു