ടാറിട്ട റോഡിൽ അപകട കെണിയായി ടാറിംഗ് യന്ത്രം; പെരുന്തുരുത്തി – ഏറ്റുമാനൂർ ബൈപാസ് റോഡിലാണ് അപകട ഭീഷണിയായി യന്ത്രം കിടക്കുന്നത്


ച​ങ്ങ​നാ​ശേ​രി: പെ​രു​ന്തു​രു​ത്തി-​ഏ​റ്റു​മാ​നൂ​ർ ബൈ​പാ​സി​ൽ മോ​സ്കോ​യ്ക്ക് സ​മീ​പം പ​ഴ​യ​ബ്ലോ​ക്ക് ഭാ​ഗ​ത്ത് റോ​ഡി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്തു​കി​ട​ക്കു​ന്ന ടാ​റിം​ഗ് യ​ന്ത്രം വാ​ഹ​ന​ങ്ങ​ൾ​ക്കും യാ​ത്ര​ക്കാ​ർ​ക്കും ഭീ​ഷ​ണി​യാ​കു​ന്നു. റോ​ഡി​ന്‍റെ അ​റ്റ​കു​റ്റപ്പ​ണി​ക​ൾ​ക്കാ​യി കൊ​ണ്ടു​വ​ന്ന യ​ന്ത്ര​മാ​ണ് ഏ​റെ തി​ര​ക്കു​ള്ള റോ​ഡി​ൽ അ​ല​ക്ഷ്യ​മാ​യി ഇ​ട്ടി​രി​ക്കു​ന്ന​ത്.

ഈ ​ഭാ​ഗ​ത്തെ മെ​റ്റൽ​കൂ​ന​യും അ​പ​ക​ട​ത്തി​നി​ട​യാ​ക്കു​മെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. കു​ന്നും​പു​റം മു​ത​ൽ തെ​ങ്ങ​ണ​വ​രെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യ ഈ ​റോ​ഡി​ന്‍റെ മോ​സ്കോ ജം​ഗ്ഷ​ൻ, പ​ഴ​യ​ബ്ലോ​ക്ക് ഭാ​ഗ​ങ്ങ​ൾ ഒ​രാ​ഴ്ച പി​ന്നി​ടു​ന്ന​തി​നു മു​ന്പ് ത​ക​ർ​ന്ന നി​ല​യി​ലാ​ണ്.

Related posts

Leave a Comment