ലക്നോ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും ആർഎസ്എസിനെയും വിമർശിച്ച റാപ്പ് ഗായിക ഹർദ് കൗറിനെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്തു. അഭിഭാഷകനായ ശങ്കർ ശേഖറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കൂടുതൽ അന്വേഷണങ്ങൾക്കായി സൈബർ സെല്ലിനു കൈമാറി.
ബ്രിട്ടനിൽ താമസിക്കുന്ന ഇന്ത്യൻ ഗായിക തരണ്‍ കൗർ ധില്ലൻ (ഹർദ് കൗർ) തിങ്കളാഴ്ച ഇൻസ്റ്റഗ്രമിലായിരുന്നു യോഗിയെയും ആർഎസ്എസിനെയും വിമർശിച്ച് പോസ്റ്റിട്ടത്. യോഗിയെ ഓറഞ്ച് ബലാത്സംഗക്കാരൻ’ എന്ന് വിശേഷിപ്പിച്ച കൗർ ആർഎസ്എസ് മേധാവി ഭീകരവാദിയും വംശീയവാദിയും’ ആണെന്ന് ആരോപിച്ചു.
മുംബൈ ഭീകരാക്രമണമടക്കം രാജ്യത്തെ എല്ലാ ഭീകരാക്രമണങ്ങൾക്ക് പിന്നിലും ആർഎസ്എസ് ആണെന്നും അവർ സമൂഹമാധ്യമ ത്തിൽ കുറിച്ചു. കൊല്ലപ്പെട്ട മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ ചിത്രവും ന്ധകർക്കരെയെ കൊന്നതാര്’ എന്ന പുസ്തകത്തിൻറെ കവർചിത്രവും അവർ പോ സ്റ്റ് ചെയ്തിട്ടുണ്ട്.