
പൂമംഗലം: ടാറിടൽ പൂർത്തിയാക്കി ഒരുദിവസം പിന്നിടുന്പോഴേയ്ക്കും റോഡിൽ നിന്ന് ടാർ അടർന്നുപോകുന്നതായി പരാതി. പൂമംഗലം പഞ്ചായത്തിൽ കൽപറന്പ്-ചാമക്കുന്ന് റേഷൻകട ലിങ്ക് റോഡിലാണ് സംഭവം. 10 ലക്ഷം രൂപ ചെലവഴിച്ച് രണ്ട് കിലോമീറ്റർ ദൂരത്തിലാണ് റോഡ് റീടാറിടൽ നടത്തുന്നത്.
നേരത്തെ ടാറിടൽ നടത്തിയ റോഡ് ഇപ്പോഴും നിലനിൽക്കുന്പോഴാണ് അതിനുമുകളിൽ പുതുതായി ടാർ ചെയ്തത് അടർന്നുപോകുന്നത്. സംഭവത്തെ തുടർന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തി.
25 മീറ്ററോളമാണ് ഈ അവസ്ഥയിലുള്ളത്. ഈ ഭാഗത്തുനിന്ന് ടാറിംഗ് ചുരണ്ടിമാറ്റി ശാസ്ത്രീയമായ രീതിയിൽ ടാർ ഒഴിച്ച് വീണ്ടും ടാറിടുമെന്ന് അധികൃതർ വ്യക്തമാക്കി.