പനാജി: തെഹൽക്ക മാഗസിൻ എഡിറ്റർ ഇൻ ചീഫ് ആയിരുന്ന തരുൺ തേജ്പാലിനെ മാനഭംഗക്കേസിൽ വെറുതേവിട്ട കോടതി,
പരാതി നല്കിയ യുവതിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികതയുണ്ടെന്നു ചൂണ്ടിക്കാട്ടി. മേയ് 21നു കോടതി പുറത്തുവിട്ട 527 പേജുള്ള വിധിന്യായത്തിലാണ് ഈ വിവരം.
തേജ്പാലിനെ 21നാണ് കോടതി കുറ്റവിമുക്തനാക്കിയത്. 2013ൽ തേജ്പാലിന്റെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന കാലയളവിൽ ഗോവയിലെ ഫൈവ്സ്റ്റാർ ഹോട്ടലിലെ ലിഫ്റ്റിനുള്ളിൽ പീഡിപ്പിക്കപ്പെട്ടെന്നായിരുന്നു പരാതി.
എന്നാൽ, സംഭവം നടക്കുന്പോൾ യുവതി അസ്വസ്ഥയായിട്ടില്ലെന്നുമാത്രമല്ല, സന്തോഷവതിയായാണ് കാണപ്പെട്ടിരുന്നതെന്ന് സിസിടിവി ദൃശ്യങ്ങളിലും ഫോട്ടോകളിലും ദൃശ്യമാണ്.
വ്യാജമായ മാനഭംഗ ആരോപണം പരാതി നല്കുന്നയാളിൽ പിന്നീടു മാനസിക സമ്മർദമുണ്ടാക്കുമെന്നും സെഷൻസ് കോടതി ജഡ്ജി ക്ഷമ ജോഷി വിധിന്യായത്തിൽ കുറിച്ചു.
താൻ ഹോട്ടലിലുണ്ടെന്ന് ആരോപണവിധേയനായ ആൾക്ക് മൊബൈൽ സന്ദേശം അയച്ചതിൽ അസ്വാഭാവികതയുണ്ടെന്നു കോടതി നിരീക്ഷിച്ചു.