ന്യൂഡൽഹി: കൊച്ചി ടസ്ക്കേഴ്സിന് 850 കോടി രൂപ നൽകണമെന്ന ആർബിട്രേഷൻ വിധി അംഗീകരിക്കില്ലെന്നു ബിസിസിഐ. ഇത്രയും പണം കണ്ടെത്താനാവില്ലെന്നും ഫയൽ ഇടപാടുകളും ശന്പളവർധനവും മാത്രമാണ് ബിസിസിഐ ജനറൽ ബോഡിയിൽ പാസാക്കാൻ കഴിയില്ലെന്നും ബിസിസിഐയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പ്രതികരിച്ചു.
ഐപിഎല്ലിൽനിന്ന് പുറത്താക്കിയതിന് നഷ്ടപരിഹാരമായാണ് ബിസിസിഐ ഈ തുക നൽകേണ്ടത്. 460 കോടി രൂപ നൽകാമെന്ന് കൊച്ചി ടസ്ക്കേഴ്സിനോട് ബിസിസിഐ നേരത്തേ അറിയിച്ചിരുന്നു. എന്നാൽ, ആ വാഗ്ദാനം ടസ്ക്കേഴ്സ് നിരസിക്കുകയായിരുന്നു.
2011 സീസണിൽ മാത്രം കളിച്ച കൊച്ചി ടസ്ക്കേഴ്സിനെ വ്യവസ്ഥകൾ ലംഘിച്ചുവെന്ന കുറ്റത്തിനാണ് പുറത്താക്കിയത്. 1560 കോടി രൂപയ്ക്കാണ് കൊച്ചി ടീമിനെ വ്യവസായികളുടെ കൂട്ടായ്മയായ റെണ്ഡേവ്യൂ കണ്‍സോർഷ്യം 2010ൽ സ്വന്തമാക്കിയത്.