മലാല പുരോഗമനാശയമുള്ള ഒരു ഇംഗ്ലീഷ് യുവാവുമായി പ്രണയത്തിലാവുമെന്നു കരുതി ! 30 വയസിനു മുമ്പ് കല്യാണം കഴിക്കുമെന്നും കരുതിയില്ലെന്ന് തസ്ലിമ നസ്രീന്‍…

മനുഷ്യാവകാശ പ്രവര്‍ത്തകയും നൊബേല്‍ സമ്മാന ജേത്രിയുമായ മലാല യൂസഫ്‌സായിയുടെ വിവാഹം കഴിഞ്ഞ ദിവസമായിരുന്നു നടന്നത്.

പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഹൈ പെര്‍ഫോമന്‍സ് സെന്റര്‍ ജനറല്‍ മാനേജര്‍ അസ്സര്‍ മാലിക്കാണ് 24കാരിയായ മലാലയുടെ വരന്‍.

എന്നാല്‍ ഈ വിവാഹത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരി തസ്ലിമ നസ്രീന്‍. മലാല പാകിസ്ഥാനി യുവാവിനെ വിവാഹം കഴിച്ചത് തന്നെ ഞെട്ടിച്ചുവെന്നാണ് തസ്ലിമ പറഞ്ഞിരിക്കുന്നത്.

”മലാലക്ക് വെറും 24 വയസ്സ് പ്രായം മാത്രമാണുള്ളത്. ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയില്‍ പഠിക്കാന്‍ പോയ മലാല അവിടെ പുരോഗമനാശയമുള്ള ഒരു ഇംഗ്ലീഷ് യുവാവുമായി പ്രണയിത്തിലാകുമെന്നും 30 വയസ്സിനി മുന്‍പ് വിവാഹത്തെ കുറിച്ച് ചിന്തിക്കുകയുമില്ലെന്നാണ് കരുതിയത്. പക്ഷെ..’ തസ്ലിമ ട്വിറ്ററില്‍ കുറിച്ചു.

ബിര്‍മിങ്ഹാമിലെ വസതിയില്‍ വെച്ച് വ്യാഴാഴ്ച ലളിതമായി നടന്ന വിവാഹച്ചടങ്ങില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. വിവാഹത്തിന്റെ ദൃശ്യങ്ങള്‍ മലാല സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

വിവാഹത്തോട് താല്പര്യമില്ലെന്നും ഇഷ്ട്ടപ്പെട്ടാല്‍ ഒരുമിച്ച് ജീവിച്ചാല്‍ മതിയെന്നുമായിരുന്നു ദാമ്പത്യത്തെ സംബന്ധിച്ച മലാലയുടെ കാഴ്ചപ്പാട്.

എന്നാല്‍ ആ നിലപാട് തിരുത്തിക്കുറിച്ചു കൊണ്ടാണ് മലാല പരമ്പരാഗത രീതി പിന്തുടര്‍ന്നു വിവാഹിതയായത്. മലാലയും അസര്‍ മാലിക്കും ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഒന്നിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്വകാര്യജീവിതം തികച്ചും രഹസ്യമായി സൂക്ഷിച്ചിരുന്ന ഇരുവരും ഒരുമിച്ചുള്ള ഫോട്ടോകളൊന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നില്ല.

2019 ല്‍ ബിര്‍മിങ്ഹാമില്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന് ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള ഗ്രൂപ്പ് ഫോട്ടോ അസ്സര്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചപ്പോള്‍ കൂടെ മലാലയുമുണ്ടായിരുന്നു. അന്നു മുതലുള്ള സൗഹൃദമാണ് ഇരുവരുടെയും എന്നാണ് വിലയിരുത്തല്‍.

‘എന്റെ ജീവിതത്തിലെ വിലയേറിയ ദിവസമാണ് ഇന്ന്. ഞാനും അസ്സറും പങ്കാളികളാകാന്‍ തീരുമാനിച്ചു. ബിര്‍മിങ്ഹാമിലെ വീട്ടില്‍ ഞങ്ങള്‍ കുടുംബത്തോടൊപ്പം ഒരു ചെറിയ നിക്കാഹ് ചടങ്ങ് ആഘോഷിച്ചു. ദയവായി നിങ്ങളുടെ പ്രാര്‍ഥനകള്‍ ഞങ്ങളോടൊപ്പമുണ്ടാകണം’. ചിത്രങ്ങള്‍ പങ്കുവെച്ച് മലാല ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

Related posts

Leave a Comment