ടാറ്റൂ ചെയ്യുന്നതിനോടുള്ള യുവാക്കളുടെ ഹരം കൂടിക്കൂടി വരികയാണ്. ലോകത്തില്‍ പല ആളുകളും ടാറ്റൂ ചെയ്യുന്നതിന് പലവിധ കാരണങ്ങളുണ്ട്. ചിലര്‍ക്കത് ഫാഷന്‍ മാത്രമാകുമ്പോള്‍ മറ്റ് ചിലര്‍ക്കത് സംസ്കാരത്തിന്റെ ഭാഗമാണ്. ന്യൂസിലാന്റിലെ മാവോറി വര്‍ഗക്കാരെല്ലാം പച്ചക്കുത്തുന്നത് അവരുടെ സംസ്കാരത്തിന്റെ ഭാഗമായാണ്. സമയം, സ്ഥലം, വ്യക്തി എന്നിവയെല്ലാം ടാറ്റുവില്‍ പ്രമേയമാകാറുണ്ട്.
എന്നാല്‍ ഫാഷനോ സംസ്കാരമോ കാരണമല്ലാതെ ടാറ്റൂ ചെയ്യുന്ന മറ്റൊരു കൂട്ടരുണ്ട്. ശരീരത്തിലെ അനാവശ്യ പാടുകള്‍ മറയ്ക്കുന്നതിനായാണ് ഇക്കൂട്ടര്‍ ടാറ്റു ചെയ്യുന്നത്. ഒരു വെടിയ്ക്ക് രണ്ട് പക്ഷി എന്ന പഴഞ്ചൊല്ലിന് സമാനമായ ഒരു കാര്യമാണിത്. തങ്ങളുടെ അപൂര്‍ണ്ണതകളെ ഓര്‍ത്ത് വിഷമിക്കാതെ അതിനെ തങ്ങള്‍ക്കനുകൂലമാക്കുകയാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ അനുകൂലങ്ങളെ പ്രതികൂലമാക്കുന്ന പ്രക്രിയ.