തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ കാലയളവിൽ അടിയന്തര യാത്രയ്ക്കുള്ള ഇ പാസ് നൽകുന്ന കേരള പോലീസിന്റെ വെബ്സൈറ്റിന്റെ പ്രവർത്തനം ആരംഭിച്ചു.
https://pass.bsafe.kerala.gov.in/ എന്നതാണ് വെബ്സൈറ്റിന്റെ ലിങ്ക്.
പാസ് ലഭിക്കാൻ യാത്രക്കാർ പേര്, മേല്‍വിലാസം, വാഹനത്തിന്റെ നമ്പർ, സഹയാത്രികന്റെ പേര്, യാത്ര പോകേണ്ടതും തിരിച്ചു വരേണ്ടതുമായ സ്ഥലം, തീയതി, സമയം, മൊബൈല്‍ ഫോൺ നമ്പർ, ഐഡന്റിറ്റി കാര്‍ഡ് വിവരങ്ങള്‍ തുടങ്ങിയവ നല്കി അപേക്ഷ സമര്‍പ്പിക്കണം.
ഈ വിവരങ്ങള്‍ പോലീസ് കണ്ട്രോള് സെന്ററില്‍ പരിശോധിച്ചശേഷമേ യോഗ്യമായ അപേക്ഷകള്‍ക്ക് അനുമതി നല്‍കുകയുള്ളു.
അപേക്ഷകർക്ക് അപേക്ഷയുടെ വിവരങ്ങൾ വെബ്സൈറ്റില്‍ നിന്നും മൊബൈല്‍ ഫോൺ നമ്പർ, ജനന തീയതി എന്നിവ നല്കി പരിശോധിക്കാം.
അനുമതി ലഭിച്ച പാസ് ഡൗൺലോഡ് ചെയ്യുകയോ സ്ക്രീന്‍ ഷോട്ട് എടുത്തോ ഉപയോഗിക്കാം. യാത്ര ചെയ്യുമ്പോൾ പാസിനൊപ്പം തിരിച്ചറിയല്‍ കാർഡും കൈവശം കരുതണം.