നികുതിലോകം / ബേബി ജോസഫ്, ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ്
142017 മുതല്‍ ചരക്ക് സേവനനികുതി പ്രാബല്യത്തില്‍ വരുന്നതിനു വേണ്ട ി കേന്ദ്രസര്‍ക്കാര്‍ വളരെയധികം പരിശ്രമിച്ചിരുന്നു. സ്വാതന്ത്ര്യലബ്ധിക്കുശേഷമുള്ള ഏറ്റവും വലിയ സാന്പത്തിക പരിഷ്ക്കാരമാണ് ചരക്ക് സേവനനികുതി. പക്ഷേ അതു നടപ്പാക്കല്‍ നീണ്ടു പോകും എന്നാണ് സൂചന. ചരക്ക് സേവനനികുതിയെക്കുറിച്ച് വളരെയധികം പ്രതീക്ഷകള്‍ പൊതുജനങ്ങള്‍ക്കുണ്ട ്. പക്ഷേ അവയില്‍ ഏതൊക്കെ സഫലമാകുമെന്ന് പരിശോധിക്കാം.
||ഒരു രാജ്യം ഒരു നികുതി ||
ചരക്ക് സേവനനികുതിയെപ്പറ്റി മുന്പുണ്ടായിരുന്ന ഒരു വാക്യമാണ് ‘ഒരു രാജ്യം ഒരു നികുതി’ എന്നത്. എന്നാല്‍ നിലവില്‍ ഒരു നികുതിക്ക് പകരം മൂന്ന് നികുതിയാണു വരുക. സംസ്ഥാന ജിഎസ്ടി, കേന്ദ്ര ജിഎസ്ടി, ഇന്‍റഗ്രേറ്റഡ് ജിഎസ്ടി എന്നി
ങ്ങനെ.
ഭരണകാര്യങ്ങളിലും കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ അഭിപ്രായ ഭിന്നത നിലനില്ക്കുകയാണ്. കൂടാതെ എല്ലാ പരോക്ഷനികുതികളും ചരക്ക്‌സേവനനികുതിയുടെ പ്രവേശനത്തോടെ ഇല്ലാതാവുന്നില്ല. ബേസിക് കസ്റ്റംസ് ഡ്യൂട്ടി, ഇലക്ട്രിസിറ്റി ഡ്യൂട്ടി, സ്റ്റാന്പ് ഡ്യൂട്ടി മുതലായവ നിലനില്ക്കും. ആല്‍ക്കഹോള്‍, പെട്രോളിയം ഉല്പന്നങ്ങള്‍, പുകയില എന്നിവയുടെ നികുതി ചരക്കു സേവനനികുതിയില്‍ ഉള്‍പ്പെടില്ല. അതിനാല്‍ ‘ഒരു രാജ്യം ഒരേ നികുതി’ എന്നു പറയുന്നതായിരിക്കും കൂടുതല്‍ ഉചിതം.
മാസം തോറുമുള്ള റിട്ടേണുകള്‍
ചരക്കു സേവനനികുതിക്കു വേണ്ട ി മാത്രം പ്രതിവര്‍ഷം ചുരുങ്ങിയത് 39 റിട്ടേണുകള്‍ നല്‌കേണ്ടതായിട്ടുണ്ട ്. എല്ലാ മാസവും മൂന്നു റിട്ടേണുകളും ഒരു ആന്വല്‍ റിട്ടേണും എല്ലാ നികുതിദായകരും ഫയല്‍ ചെയ്യേണ്ടതുണ്ട ്. ബിസിനസ്സിനന്‍റെപ്രത്യേകതകള്‍ അനുസരിച്ച് റിട്ടേണുകളുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടാകും.
അക്കൗണ്ടിംഗ് ജോലികള്‍ ലഘൂകരിക്കാമോ
ചരക്ക് സേവനനികുതിയുടെ അവിര്‍ഭാവത്തോടു കൂടി അക്കൗണ്ടിംഗ് ജോലികള്‍ വര്‍ദ്ധിക്കും. കൂടാതെ ഇലക്ട്രോണിക്കായി മാത്രമേ റിട്ടേണുകളും സ്‌റ്റേറ്റ്‌മെന്‍റുകളും ഫയല്‍ ചെയ്യുവാന്‍ സാധിക്കുകയുള്ളൂ. ചെറിയ കച്ചവടക്കാര്‍ക്കും ഗ്രാമീണമേഖലയിലെ വ്യാപാരികള്‍ക്കും ഇത് ബുദ്ധിമുട്ടുണ്ട ാക്കും. വ്യാപാരികള്‍ ഡിജിറ്റല്‍ ഒപ്പ് കൈകാര്യം ചെയ്യുവാന്‍ ശീലിക്കണം.
എന്നു നിലവില്‍ വരും
കഴിഞ്ഞ പാര്‍ലമെന്‌റ് സെക്ഷന്‍ മുഴുവനും കറന്‍സി അസാധുവാക്കലിനന്‍റെലേബലില്‍ ബഹളത്തില്‍ കഴിഞ്ഞുപോയതിനാല്‍ പ്രധാനപ്പെട്ട നിയമങ്ങള്‍ ഒന്നും പാസ്സാക്കുവാന്‍ സാധിച്ചില്ല.
പഴയ തര്‍ക്കങ്ങളുടെ പരിഹാരം, ഭരണനിര്‍വഹണം, സംസ്ഥാനങ്ങളുടെ നഷ്ടപരിഹാരങ്ങള്‍ മുതലായ കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. ഇവയെല്ലാം പരിഹരിച്ചു കഴിഞ്ഞതിനുശേഷം മാത്രമേ പ്രാബല്യത്തിലാകുന്ന തീയതി പ്രഖ്യാപിക്കുവാന്‍ കഴിയുകയുള്ളൂ.
വിലകള്‍ കുറയുമോ അതോ വര്‍ധിക്കുമോ
എല്ലാ സാധനങ്ങളുടെയും വിലകളില്‍ കുറവുണ്ടാകും എന്നായിരുന്നു പൊതുജനങ്ങള്‍ക്കുണ്ടായിരുന്ന ധാരണ. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അങ്ങനെയാകുവാന്‍ വഴിയില്ല.സേവനങ്ങള്‍ക്ക് നിലവില്‍ 15% നികുതിയുള്ളത് ചരക്കുസേവനനികുതി പ്രാബല്യത്തില്‍ വരുന്നതോടുകൂടി ഇത് 18% ആയി വര്‍ധിക്കും. എന്നാല്‍ നിലവില്‍ എക്‌സൈസ് തീരുവ അടക്കേണ്ട സാധനങ്ങള്‍ക്ക് അതിന് പുറമേ വില്പനസമയത്തുള്ള നികുതിയും കൂടി വരുന്നതിനാല്‍ അങ്ങനെയുള്ള വസ്തുക്കള്‍ക്ക് വില കുറയുവാന്‍ സാധ്യതയുണ്ട ്.
||വിറ്റുവരവ് 20 ലക്ഷം രൂപയില്‍ താഴെയുള്ള വ്യാപാരികള്‍ ||
വാര്‍ഷിക വിറ്റുവരവ് 20 ലക്ഷം രൂപയില്‍ താഴെയാണ് വരുന്നതെങ്കില്‍ ചരക്ക് സേവനനികുതിയുടെ രജിസ്‌ട്രേഷനന്‍റെപരിധിയില്‍ വരില്ല എന്നതാണ് പൊതുവേയുള്ള ഒരു ധാരണ. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അങ്ങനെയല്ല. ഇന്‍റര്‍സ്‌റ്റേറ്റ് വ്യാപാരം നടത്തുന്ന വ്യാപാരികള്‍ രജിസ്‌ട്രേഷന്‍ നിര്‍ബ്ബന്ധമായും എടുക്കണം. കാഷ്വല്‍ ബിസിനസ്സുകള്‍, താത്കാലിക കച്ചവടക്കാര്‍ എന്നിവര്‍ക്കും രജിസ്‌ട്രേഷന്‍ ആവശ്യമാണ്. നോണ്‍ റസിഡന്‍റ് ആയിട്ടുള്ള വ്യാപാരികള്‍ ചെറിയ വിറ്റുവരവിനു പോലും രജിസ്‌ട്രേഷന്‍ എടുക്കേണ്ടതായിട്ടുണ്ട ്.
റിവേഴ്‌സ് ചാര്‍ജ് മെക്കാനിസം വഴി നികുതി അടയ്‌ക്കേണ്ടി വരുന്ന നികുതിദായകര്‍ നിര്‍ബന്ധമായും രജിസ്‌ട്രേഷന്‍ എടുക്കണം. സ്രോതസ്സില്‍ നികുതി പിടിക്കേണ്ടി വരുന്ന വ്യാപാരികള്‍ക്കു രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്.
50 ലക്ഷം രൂപവരെ വിറ്റുവരവുള്ള വ്യാപാരികള്‍ക്ക് കോന്പൗണ്ട ിംഗ് സൗകര്യംഇന്‍റര്‍സ്‌റ്റേറ്റ് വ്യാപാരം ചെയ്യുന്ന വ്യാപാരികള്‍ക്ക് അവരുടേത് എത്ര ചെറിയ ഇടപാട് ആണെങ്കിലും, കോന്പൗണ്ട ിംഗ് സ്കീമില്‍ ചേരുവാന്‍ സാധിക്കില്ല.
ചരക്ക് സേവനനികുതിയുടെ ആവിര്‍ഭാവത്തോടുകൂടി നികുതിക്ക് മുകളിലുള്ള നികുതി ഇല്ലാതാകുന്ന സാധനങ്ങളുടെ മേല്‍ ഈടാക്കിയ നികുതിക്ക്, വ്യാപാരിക്ക് ക്രെഡിറ്റ് എടുക്കാവുന്നതിനാല്‍ മൂല്യവര്‍ദ്ധനവിനന്‍റെനികുതി മാത്രമേ വ്യാപാരിയുടെ പക്കല്‍ നിന്നും ചിലവാകുന്നുള്ളൂ. അതായത് നികുതിക്ക് മുകളില്‍ നികുതി മൂലമുണ്ടാകുന്ന കാസ്‌കേഡിംഗ് ഇഫക്ട് വ്യാപാരമേഖലയില്‍നിന്നും അപ്രത്യക്ഷമാകും. ഇത് സാധനങ്ങളുടെ വിലക്കുറവിലേക്ക് നയിക്കും എന്നാണ് പൊതുവെ കരുതപ്പെടുന്നത്.