റ്റി.സി. മാത്യു
ജൂൺ 30 അർധരാത്രി ഭാരതം മറ്റൊരു യാത്ര തുടങ്ങുകയാണ്. 1947 ഓഗസ്റ്റ് 14 അർധരാത്രി തുടങ്ങിയതുപോലെ. അന്നു പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു പറഞ്ഞത് “ഭാഗധേയവുമായുള്ള സംഗമം ഇവിടെ തുടങ്ങുന്നു’ എന്നാണ്. ഒരു രാജ്യം രാഷ്ട്രീയ സ്വാതന്ത്ര്യം നേടുകയായിരുന്നു അവിടെ.
ഈ 30ന് അങ്ങനെയൊന്നല്ല. പക്ഷേ, സാന്പത്തികമേഖലയിലും സാധാരണക്കാരുടെ ജീവിതത്തിലും വാണിജ്യ-വ്യവസായ രംഗങ്ങളിലും സർക്കാർ വരുമാനത്തിലുമെല്ലാം വലിയ മാറ്റങ്ങൾ വരുന്നു. അതാണു ചരക്കുസേവന നികുതി (ജിഎസ്ടി) യിലൂടെ സംഭവിക്കുന്നത്.
ഒരു രാജ്യം, ഒരു നികുതി
ഒരു രാജ്യം, ഒരു നികുതി: ഇതാണു മുദ്രാവാക്യം. ജിഎസ്ടി വരുന്പോൾ രാജ്യത്ത് ഓരോ ഉത്പന്നത്തിനും സേവനത്തിനും ഒരേ നികുതിയേ ഉണ്ടാകൂ. ജമ്മു-കാഷ്മീരിലും കേരളത്തിലും കാറിന് ഒരേ നികുതി, റെഡിമെയ്ഡ് വസ്ത്രത്തിന് ഒരേ നികുതി- ഇതാണു വരുന്നത്. ഇതുവരെ ഓരോ സംസ്ഥാനത്തും ഓരോ നിരക്കായിരുന്നു. വാറ്റ് (മൂല്യവർധിത നികുതി) വന്നപ്പോൾ സംസ്ഥാനങ്ങൾ തമ്മിൽ നികുതിയിൽ കുറെയൊക്കെ ഏകോപനം ഉണ്ടായി; എങ്കിലും നിർണായക ഉത്പന്നങ്ങളുടെ കാര്യത്തിൽ നിരക്കുവ്യത്യാസം തുടർന്നുപോന്നു. ഇനി അതുണ്ടാവില്ല.
എല്ലാം ഒന്നിൽ
ഇതുവരെ ഉത്പന്നങ്ങൾക്ക് ഒരു ഡസനിലേറെ നികുതികൾ നല്കണമായിരുന്നു. കേന്ദ്രവും സംസ്ഥാനങ്ങളും ചേർന്ന് ഏർപ്പെടുത്തിയവയാണവ.
ഒന്നായ നിന്നെയിഹ…
ജിഎസ്ടിക്കു തന്നെ മൂന്നു രൂപങ്ങളുണ്ട്.
1. സിജിഎസ്ടി (സെൻട്രൽ ജിഎസ്ടി): ഇതു കേന്ദ്ര ഗവൺമെന്റിനുള്ളത്.
2. എസ്ജിഎസ്ടി (സംസ്ഥാന ജിഎസ്ടി): സംസ്ഥാന സർക്കാരിനുള്ളത്.
3. ഐജിഎസ്ടി (ഇന്റഗ്രേറ്റഡ് ജിഎസ്ടി): സംസ്ഥാനാന്തര വ്യാപാരത്തിനും ഇറക്കുമതി സാധനങ്ങൾക്കും.
കേന്ദ്രനികുതികൾ:
1. എക്സൈസ് ഡ്യൂട്ടി (സെൻ വാറ്റ്)
2. അഡീഷണൽ എക്സൈസ് ഡ്യൂട്ടി
3. ഇറക്കുമതി സാധനങ്ങൾക്കു കൗണ്ടർ വെയ്ലിംഗ് ഡ്യൂട്ടി (കസ്റ്റംസ് ഡ്യൂട്ടിയും എക്സൈസ് ഡ്യൂട്ടിയും തമ്മിൽ വ്യത്യാസമുള്ളപ്പോൾ ഈടാക്കുന്നത്)
4. സ്പെഷൽ അഡീഷണൽ ഡ്യൂട്ടി ഓഫ് കസ്റ്റംസ്
5. ഡ്യൂട്ടീസ് ഓഫ് എക്സൈസ് (ഔഷധങ്ങൾക്കും ടോയ്ലറ്റ് സാമഗ്രികൾക്കും)
6. അഡീഷണൽ ഡ്യൂട്ടീസ് ഓഫ് എക്സൈസ് (ടെക്സ്റ്റൈൽസിന്)
സംസ്ഥാന നികുതികൾ:
1. വാറ്റ് (മൂല്യവർധിത നികുതി)
2. സെൻട്രൽ സെയിൽസ് ടാക്സ് (സംസ്ഥാനാന്തര വ്യാപാരത്തിനുള്ളത്)
3. പർച്ചേസ് ടാക്സ്
4. ലക്ഷ്വറി ടാക്സ്
5. എൻട്രി ടാക്സ് (ഒക്ട്രോയ് അടക്കം)
6. പരസ്യനികുതി
7. ലോട്ടറി നികുതി
ഇതിനു പുറമേ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും വിവിധ സെസുകളും സർ ചാർജുകളും ഉണ്ട്.
ഈ നികുതികളും കേന്ദ്രം ഈടാക്കുന്ന സർവീസ് ടാക്സും (സേവന നികുതി)
ഒഴിവാക്കി നടപ്പാക്കുന്നതാണു ജിഎസ്ടി. അതായത് പരോക്ഷ നികുതികൾ ഒരൊറ്റ നികുതിയായി മാറുന്നു.
ജിഎസ്ടി നിരക്കുകൾ
ചില രാജ്യങ്ങളിൽ ജിഎസ്ടി ഒരു നിരക്കേ ഉള്ളൂ. എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഒരേ നിരക്കിൽ. ഇന്ത്യ പോലെ വൈവിധ്യം നിറഞ്ഞ, വരുമാന വ്യത്യാസം വളരെക്കൂടിയ രാജ്യത്ത് അതു പ്രായോഗികമല്ല. അതിനാൽ ഉത്പന്ന-സേവനങ്ങളെ പല തട്ടിലാക്കി പല നിരക്ക് ഏർപ്പെടുത്തി.
നികുതി ഇല്ലാത്തവ. ഭക്ഷ്യവസ്തുക്കളും പഴം, പച്ചക്കറി, മത്സ്യം, മാംസം, പാൽ, തൈര്, മൺപാത്രം, ശർക്കര, ഉപ്പ്, ചായപ്പൊടി, കാപ്പി, ആരോഗ്യസേവനം, വിദ്യാഭ്യാസം, പൂജാ സാമഗ്രികൾ തുടങ്ങിയവ. മെട്രോ ട്രെയിൻ ടിക്കറ്റ്.
പോളിഷ് ചെയ്യാത്ത രത്നക്കല്ല്
സ്വർണം, വെള്ളി, രത്ന ആഭരണങ്ങൾ
പായ്ക്ക് ചെയ്ത ഭക്ഷ്യവസ്തുക്കൾ, ഭക്ഷ്യ എണ്ണ, പഞ്ചസാര, കൽക്കരി, 1000 രൂപ വരെയുള്ള വസ്ത്രങ്ങൾ, ന്യൂസ് പ്രിന്റ്, കോട്ടൺ നൂൽ, കോട്ടൺ തുണി, കശുവണ്ടി, കശുവണ്ടിപ്പരിപ്പ്, എസി ട്രെയിൻ ടിക്കറ്റ്, വിമാന (ഇക്കോണമി) ടിക്കറ്റ്
ക്ഷീരോത്പന്നങ്ങൾ, കുട, ബദാം പരിപ്പ്, അലക്കുപൊടി, ആശംസാ കാർഡുകൾ, കടല, കറിക്കത്തി, മൊബൈൽ ഫോൺ, ചിപ്പ്, പെൻസിൽ, ക്രയോൺ, സ്പോർട്സ് സാമഗ്രികൾ, കളിപ്പാട്ടങ്ങൾ. ബിസിനസ് ക്ലാസ് വിമാന ടിക്കറ്റ്, ഗവൺമെന്റ് ലോട്ടറി
ഗ്ലൂക്കോസ്, പഞ്ചസാര ക്യൂബ്, പാസ്ത, കോൺഫ്ലേക്സ്, പേസ്ട്രി, കേക്ക്, സൂപ്പ്, ഐസ്ക്രീം, ഇൻസ്റ്റന്റ് ഫുഡ് മിക്സ്, ഹെൽമെറ്റ്, കണ്ണട, 7500 രൂപവരെ വാടകയുള്ള മുറി
മൊളാസസ്, ചോക്ലേറ്റ്, ബബിൾഗം, പാൻമസാല, കസ്റ്റാർഡ് പൗഡർ, പ്ലൈവുഡ്, സുഗന്ധ ദ്രവ്യങ്ങൾ, വൈദ്യുത ഗാർഹികോപകരണങ്ങൾ, എയർകണ്ടീഷണർ, 7500 രൂപയിൽ കൂടിയ നിരക്കുള്ള മുറികൾ, ഇടനിലക്കാർ നടത്തുന്ന ലോട്ടറിസിഗരറ്റും മറ്റ് പുകയില ഉത്പന്നങ്ങളും, കോളാ പാനീയങ്ങൾ, മോട്ടോർ വാഹനങ്ങൾ