
തിരുവനന്തപുരം: നികുതി അടയ്ക്കാനുള്ള തീയതി നീട്ടി. തദ്ദേശസ്ഥാപനങ്ങളിൽ വസ്തു നികുതി പിഴകൂടാതെ അടയ്ക്കുന്നതിനും വ്യാപാര ലൈസൻസ് ഉൾപ്പെടെയുള്ള വിവിധ ലൈസൻസുകൾ പുതുക്കുന്നതിനും വിനോദ നികുതി അടയ്ക്കുന്നതിനുമുള്ള അവസാന തീയതി മേയ് 31 വരെ ദീർഘിപ്പിച്ചാണ് ഉത്തരവായത്.