ആലപ്പുഴ : പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഭീമമായ നികുതി ചുമത്തുന്നതിനെതിരെ പെട്രോള്‍ പമ്പുകള്‍ക്ക് മുന്നില്‍ ടാക്സ് പേ ബാക്ക് സമരവുമായി യൂത്ത് കോണ്‍ഗ്രസ്.
ഉപഭോക്താക്കള്‍ക്ക് നികുതി തിരിച്ച് നല്‍കിയായിരുന്നു സമരം. ജില്ലാ തല ഉദ്ഘാടനം മങ്കൊമ്പ് പെട്രോള്‍ പമ്പിനുമുന്പില് ജില്ലാ പ്രസിഡന്റ് റ്റിജിന്‍ ജോസഫ് നിർവഹിച്ചു.ജില്ലയുടെ വിവിധ പ്രദേശങ്ങളിലെ 73 പമ്പുകളിലാണ് ഇന്ന് സമരം നടത്തിയത്.
കെപിസിസി സെക്രട്ടറിമാരായ ഇ. സമീർ, എം.ജെ ജോബ്, എസ്. ശരത് എന്നിവർ വിവിധ നിയോജക മണ്ഡങ്ങളിൽ ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എം. നൗഫൽ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ മീനു സജീവ്, വരുൺ വട്ടയ്ക്കൽ, ജില്ലാ നേതാക്കന്മാരായ മനു ഫിലിപ്പ്, ഗോപു പുത്തൻവീട്, നോബിൻ ജോൺ, നൂറുദ്ദീൻ കോയ, വിമൽ, സരുൺ റോയി, നിധീഷ് ബാബു, അരുൺ, രൂപേഷ്, ലുക്മാൻ ഹക്കീം എന്നിവർ നേതൃത്വം നല്കി.
എടത്വ : യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം പെട്രോൾ, ഡീസൽ വില വർധനവിൽ പ്രതിഷേധിച്ചു കൊണ്ട് എടത്വ മണ്ഡലത്തിലെ മുഴുവൻ പെട്രോൾ പമ്പുകളുടെ മുൻപിലും യൂത്ത് കോൺഗ്രസ് കുട്ടനാട് നിയോജക മണ്ഡലം കമ്മറ്റിയുടെ നേത്രത്വത്തിൽ നികുതി തിരികെ നൽകിക്കൊണ്ട് പ്രതിഷേധ സമരം നടത്തി.
എടത്വ മണ്ഡലം തല ഉദ്ഘാടനം പമ്പിൽനിന്ന് പെ ട്രോൾ അടിച്ച ഓട്ടോറിക്ഷ തൊഴിലാളിക്ക് നികുതിപ്പണം തിരികെ നൽകിക്കൊണ്ട് കോൺഗ്രസ് സൗത്ത് ബ്ലോക്ക് പ്രസിഡന്റ് വി.കെ. സേവ്യർ നിർവഹിച്ചു.
എടത്വ മണ്ഡലം പ്രസിഡന്റ് നിബിൻ കെ തോമസ് അധ്യക്ഷത വഹിച്ചു. വിവിധ പമ്പുകളിൽ നടന്ന ഉദ്ഘാടനം ഡിസിസി ജനറൽ സെക്രട്ടറി ജെ.ടി.റാംസെ, എടത്വ ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് മറിയാമ്മ ജോർജ്, കുട്ടനാട് അസംബ്ലി മണ്ഡലം വൈസ് പ്രസിഡന്റ് റോജൻ ഇടിക്കുള എന്നിവർ നിർവഹിച്ചു.
വെളിയനാട് യൂത്ത് മണ്ഡലം പ്രസിഡന്റ് റോഫിൻ ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ആശ ജോസഫ്, കുട്ടനാട് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ലീമോൻ ലിജി വർഗീസ്, ലിബിമോൾ, അക്ഷയ്കുമാർ എസ്, ആകാശ് ബെന്നിച്ചൻ, ജിക്കുമോൻ, ജുബിൻ, ലെബിൻ, സനീഷ് എന്നിവർ പ്രസംഗിച്ചു.
ഒരു ലിറ്റർ പെട്രോളിൽ കേന്ദ്ര സർക്കാർ മിനിമം 34 രൂപയും , സംസ്ഥാന സർക്കാർ 25 രൂപയും ആണ് നികുതിയിനത്തിൽ ജനങ്ങളെ കൊള്ളയടിച്ചു വാങ്ങുന്നത്. ഇതിൽ പ്രതിഷേധിച്ചായിരുന്നു സമരം.