കൊച്ചി: പെരുന്പാവൂർ സ്വദേശി ആറു കോടി രൂപയുടെ നികുതി വെട്ടിച്ച സംഭവത്തിൽ ജിഎസ്ടി ഇന്റലിജൻസ് രേഖകൾ പരിശോധിക്കുന്നു. എറണാകുളം മേഖലാ ഡെപ്യൂട്ടി കമ്മീഷണർ ജോണ്സണ് ചാക്കോയുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്.
നികുതി വെട്ടിപ്പു നടത്തിയ ഫൈബർ വാതിലുകളുടെ നിർമാതാക്കളായ നവരംഗ്, ഒലീവ് എന്നീ സ്ഥാപനങ്ങളുടെ ഉടമ പെരുന്പാവൂർ സ്വദേശി നൗഷാദാണ് ഇന്നലെ അറസ്റ്റിലായത്.
ആറുകോടിയുടെ നികുതിവെട്ടിപ്പ് കണ്ടെത്തിയതോടെ ഇടപ്പള്ളിയിലെ ജിഎസ്ടി ഓഫീസിൽ വിളിച്ചു വരുത്തിയായിരുന്നു അറസ്റ്റ്.