കോഴിക്കോട്: എറണാകുളത്തേക്ക് ഓട്ടം വിളിച്ച് വാടക നല്‍കാതെ ടാക്സി ഡ്രൈവറെ കബളിപ്പിച്ച മുങ്ങിയ യുവതി പീഡനകേസില്‍ വാദി.തന്നെ പീഡിപ്പിച്ചെന്നു കാണിച്ച് യുവാവിനെതിരേ കഴിഞ്ഞമാസം കസബ പോലീസില്‍ പരാതി നല്‍കിയിരുന്നു. കോഴിക്കോട് സ്വദേശിയായ അമീര്‍ എന്നയാള്‍ തന്നെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്കി പീഡിപ്പിച്ചെന്നു കാണിച്ചാണ് 28 കാരിയായ എറണാകുളം സ്വദേശി പരാതി നല്‍കിയിരുന്നത്.
ഈ കേസില്‍ അമീര്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. ഈ കേസില്‍ യുവതിയെ കോഴിക്കോട്ടെത്തിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ പോലീസ് നടത്തുന്നത്. ടാക്സി ഡ്രൈവറെ കബളിപ്പിച്ച കേസില്‍ പോലീസ് ഫോണില്‍ ആവശ്യപ്പെട്ടിട്ടും സ്റ്റേഷനില്‍ ഹാജരാകാന്‍ ഇവര്‍ തയ്യാറായിരുന്നില്ല.മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത ഇവര്‍ എറണാകുളത്തുതന്നെയുണ്ടെന്നാണ് വിവരം. ഭര്‍ത്താവ് ഉപേക്ഷിച്ച ഇവര്‍ക്ക് നാലും അഞ്ചും വയസുള്ള കുട്ടികളുണ്ട്.
റെയില്‍വേ സ്റ്റേഷനിലെ ടാക്സി ഡ്രൈവര്‍ പറമ്പില്‍ ബസാര്‍ സ്വദേശി ഷിനോജിനെ കബളിപ്പിച്ചാണ് 21-ന് രാത്രി എറണാകുളം സ്വദേശിയായ യുവതി മുങ്ങിയത്. യുവതി കാറില്‍ മറന്നുവച്ച ബാഗ് ഷിനോജ് പോലീസിന് കൈമാറിയിരുന്നു.
ഇതില്‍ നിന്നുമാണ് യുവതിയുടെ അഡ്രസ്സും മൊബൈല്‍ നമ്പറും പോലീസിന് ലഭിച്ചത്. എട്ടോടെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനുമുന്നിലെ ടാക്സി സ്റ്റാന്‍ഡില്‍ നിന്ന് യുവതി എറണാകുളത്തേക്ക് ഓട്ടം വിളിക്കുകയായിരുന്നു.കുട്ടികളും ഇവരോടൊപ്പം ഉണ്ടായിരുന്നു. എറണാകുളത്തെത്തിയശേഷം ടാക്സി വാടക നല്കാതെമുങ്ങുകയായിരുന്നു.