പയ്യന്നൂര്‍: ടാസ്കിന് നൂറുരൂപ വീതം നല്‍കിയും അധികലാഭം വാഗ്ദാനം നല്‍കിയുമുള്ള തട്ടിപ്പ് വീണ്ടും. ഇത്തവണ കരിവെള്ളൂര്‍ സ്വദേശിക്ക് നഷ്ടമായത് 11,45,700 രൂപ. തട്ടിപ്പിനെതിരെ പയ്യന്നൂര്‍ പോലീസില്‍ നല്കിയ പരാതിയില്‍ കേസ്.
ടാസ്ക് നല്‍കിയും മോഹന വാഗ്ദാനങ്ങള്‍ നല്‍കിയും തട്ടിപ്പുകള്‍ അരങ്ങേറിയ പയ്യന്നൂരില്‍നിന്നും പതിനൊന്നര ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയതായുള്ള പരാതിയുമുയരുന്നു.
കരിവെള്ളൂര്‍ പലിയേരിക്കൊവ്വലിലെ സി.വി.രാഹുലാണ് കണ്ണൂരിലെ സുമിത്ത്, വനിത എന്നിവര്‍ക്കെതിരേയുള്ള പരാതിയുമായി പോലീസിനെ സമീപിച്ചത്. കഴിഞ്ഞ മാസം 19, 20 എന്നീ ദിവസങ്ങളിലായാണ് തട്ടിപ്പ് നടന്നത്.
ഡിമാറ്റ് സര്‍വീസ് ചെയ്താല്‍ ടാസ്ക് ഒന്നിന് നൂറു രൂപ വീതവും കൂടുതല്‍ നിക്ഷേപത്തിന് ആകര്‍ഷകമായ അധിക പലിശയും നല്‍കാമെന്നായിരുന്നു വാഗ്ദാനമെന്ന് പരാതിയില്‍ പറയുന്നു.
ഇതിന്‍പ്രകാരം യുപി ഐഡിയിലൂടേയും ബാങ്കുവഴിയായും 11,45,700 രൂപ തട്ടിയെടുത്തെന്നാണ് പരാതി. പരാതിയില്‍ കേസെടുത്ത പോലീസ് അന്വേഷണമാരംഭിച്