കാലടി: മരോട്ടിച്ചുവടിൽ എംസി റോഡരികിൽ നിർത്തിയിട്ടിരുന്ന കണ്ടെയ്നർ ലോറിയുടെ ടയറുകൾ മോഷണം പോയതായി പരാതി. മാതാ തടിമില്ലിനു സമീപം നിർത്തിയിട്ടിരുന്ന ലോറിയുടെ എട്ടു ടയറുകളാണ് മോഷണം പോയത്.
എറണാകുളം സ്പാരോ കാരിയേഴ്സ് സ്ഥാപനത്തിലെ ലോറി കഴിഞ്ഞ ഞായറാഴ്ച മാതാ തടിമില്ലിലേയ്ക്ക് തടി കൊണ്ടുവന്നിരുന്നു.
തിരിച്ച് ലോഡുണ്ടെന്നു മില്ലുടമ അറിയിച്ചതിനെത്തുടർന്ന് ലോറി മില്ലിനു സമീപം തന്നെ പാർക്ക് ചെയ്തു. തുടർന്ന് ഡ്രൈവറും സഹായിയും വീട്ടിൽ പോയി. ചൊവാഴ്ച്ച രാവിലെ മില്ലിലെ ജീവനക്കാർ നോക്കിയപ്പോഴാണ് ടയറുകൾ ഊരി മാറ്റിയ നിലയിൽ കണ്ടത്. വാഹന ഉടമകൾ നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അന്വേഷണവുമായി ബന്ധപ്പെട്ട് കാലടി ജംഗ്ഷൻ, മറ്റൂർ, മരോട്ടിച്ചുവട് ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുള്ള നീരീക്ഷണ കാമറകൾ പോലീസ് പരിശോധിച്ചു വരികയാണ്. എകദേശം രണ്ടു ലക്ഷം രൂപയുടെ ടയറുകളാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്ന് മാനേജർ ശിവൻ പറഞ്ഞു.