പാന്റ് തയിക്കാന് തുണി നല്കിയ യുവാവിന് ‘പാവാട പോലുള്ള പാന്റ്’ തയ്ച്ചു നല്കിയെന്ന പരാതിയില് നഷ്ടപരിഹാരം നല്കാന് ഉപഭോക്തൃ കമ്മിഷന്റെ വിധി.
പാലക്കാട് സ്വദേശി അനൂപ് ജോര്ജ് നല്കിയ പരാതിയിലാണ് 7000 രൂപ നഷ്ടപരിഹാരവും 5000 രൂപ ചെലവും നല്കാന് കമ്മിഷന്റെ വിധിച്ചത്.
2016ലായിരുന്നു പരാതിക്ക് ആധാരമായ സംഭവം. നഗരത്തില് പ്രവര്ത്തിക്കുന്ന തയ്യല്കടയില് പാന്റ്സ് തയ്ക്കാനായി അനൂപ് തുണി നല്കിയിരുന്നു.
എന്നാല് പറഞ്ഞതിലും ഒരാഴ്ച കഴിഞ്ഞാണ് പാന്റ്സ് ലഭിച്ചത്. വീട്ടില് പോയി ഇട്ടുനോക്കിയപ്പോഴാണ് അമളി മനസിലായത്.
പാവാടയ്ക്കു സമാനമായ രൂപത്തില്, അത്രയും വലുപ്പത്തിലായിരുന്നു പാന്റ്സ് തയ്ച്ചുവെച്ചിരുന്നത്.
ഉടന്തന്നെ കടയില് പോയി ചോദിച്ചെങ്കിലും കടക്കാരനും സഹായികളും തന്നെ കയ്യേറ്റം ചെയ്യുകയായിരുന്നെന്ന് അനൂപ് നല്കിയ പരാതിയില് പറയുന്നു.
തുടര്ന്നാണ് ഉപഭോക്തൃ കമ്മിഷനെ സമീപിച്ചത്. പരാതി ലഭിച്ച കമ്മിഷന്, സംഭവം പരിശോധിക്കാനായി കണ്ണൂര് നാഷനല് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന് ടെക്നോളജിയിലെ അസോഷ്യേറ്റ് പ്രഫസര് എന്.മുകില്വണ്ണനെ എക്സ്പെര്ട് കമ്മിഷനായി നിയമിച്ചു.
അദ്ദേഹത്തിന്റെ റിപ്പോര്ട്ട് പ്രകാരമാണ് പരാതിക്കാരന് നഷ്ടപരിഹാരം നല്കാന് വിധിയായത്.