സംഗീത പരിപാടിക്കിടെ ടെയ്ലർ സ്വിഫ്റ്റിന് സംഭവിച്ച ഒരു ബ്ലൂപ്പർ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. തന്റെ പരിപാടിക്കിടെ വേദിയിൽ വച്ച് ടെയ്ലറിന്റെ വസ്ത്രം അഴിഞ്ഞ് പോയതാണ് സംഭവം. ഈ സമയത്ത് വളരെ ശാന്തമായി വേദിയിൽ നിന്ന് തന്നെ ടെയ്ലർ സ്വിഫ്റ്റ് പ്രശ്നത്തെ നേരിട്ടു. സ്റ്റോക്ക്ഹോമിൽ നടത്തിയ പരിപാടിക്കിടെയായിരുന്നു സംഭവം.
പരിപാടി കാണാനെത്തിയ ഒരാളാണ് ദൃശ്യങ്ങൾ പകർത്തിയത്. ഈ ദൃശ്യങ്ങളിൽ താരത്തിന്റെ വസ്ത്രം അഴിഞ്ഞ് പോകുന്നതും ഉടൻ തന്നെ ഒരാൾ ഓടിയെത്തി വസ്ത്രം ശരിയാക്കാൻ സഹായിക്കുന്നതും കാണാം. പിന്നീട് ടെയ്ലർ പരിപാടി തുടരുകയും ചെയ്തു. റോബർട്ടോ കവല്ലി ഡിസൈന്‍ ചെയ്ത ഇന്ദ്രനീല നിറത്തിലുള്ള റാപ് ഫ്രോക് ആണ് ടെയ്ലർ സ്വിഫ്റ്റ് ധരിച്ചിരുന്നത്.
വളരെ കൂളായാണ് താരം ഈ സമയങ്ങളിലൊക്കെ വേദിയിൽ നിന്നത്. ‘നിങ്ങളിതൊന്നും ശ്രദ്ധിക്കേണ്ട, കുറച്ചുനേരം പരസ്പരം സംസാരിക്കൂ’ എന്നാണ് ആ സമയത്ത് സ്വിഫ്റ്റ് പറഞ്ഞത്. എന്നാൽ താരത്തിന്റെ ഈ പ്രതികരണരീതിയെ പ്രശംസിച്ച് നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായെത്തിയത്.
Taylor’s wardrobe malfunction last night #TaylorSwift #StockholmTStheErasTour
— Taylor Swift Edits (@TSwiftEdits_13) May 20, 2024
pic.twitter.com/tMrw1ATXU0