ജോമി കുര്യാക്കോസ്
ക്ഷയരോഗം 2020ഓടെ നിർമാർജനം ചെയ്യുന്നതിന്റെ മുന്നോടിയായി ക്ഷയരോഗികൾക്ക് സർക്കാർ ആശുപത്രികളിൽ നൽകുന്ന എല്ലാ സേവനവും പ്രമുഖ സ്വകാര്യ ആശുപത്രികൾ വഴിയും ലഭ്യമാക്കുന്നതിന് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളുടെ കണ്സോർഷ്യത്തിന് രൂപം നൽകി.
സ്വകാര്യ ആശുപത്രിയിൽ ടിബി ചികിത്സയ്ക്കുള്ള സൗജന്യ മരുന്നുകൾ സൂക്ഷിക്കാനും രോഗികൾക്ക് ലഭ്യമാക്കാനും ക്ഷയരോഗം, മലന്പനി, കുഷ്ഠരോഗം തുടങ്ങിയവ കണ്ടെത്തിയാൽ ഉടൻ ജില്ലാ മെഡിക്കൽ ഓഫീസിൽ അറിയിക്കാനും ധാരണയായി. ഇത് ചികിത്സ കാര്യക്ഷമമാക്കുന്നതിനു പുറമേ രോഗ പ്രതിരോധ നടപടികൾ സ്വീകരിക്കാനും സഹായിക്കുമെന്ന് കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ് പറഞ്ഞു.
എല്ലാ സർക്കാർ ആശുപത്രികളിലും സൗജന്യ ചികിത്സ ലഭ്യമാണ്. ചുമച്ച് കഫം തുപ്പുന്നവരെ കണ്ടെത്തി ചികിത്സിക്കുന്നത് രോഗവ്യാപനം തടയാൻ സഹായിക്കുന്നു എന്നതുകൊണ്ട് താൽക്കാലികമായി ഇത് ഗുണം ചെയ്യുന്നുണ്ട്. അടിസ്ഥാനപ്രശ്നങ്ങളെ അവഗണിച്ചുകൊണ്ടുള്ള രോഗചികിത്സ പ്രശ്നത്തിനു പരിഹാരമാകില്ല.
പ്രതിരോധം
രോഗത്തേക്കുറിച്ചുള്ള ശരിയായ അവബോധമാണ് ഉണ്ടാകേണ്ടത്. രോഗം നിർമാർജനം ചെയ്യണമെങ്കിൽ രോഗി ചികിത്സ പൂർണമായും നടപ്പാക്കണം. രോഗം സ്ഥിരീകരിച്ചാൽ കൂടെ താമസിക്കുന്നവർക്ക് രോഗം വരാൻ സാധ്യത കൂടുതലാണ്. കൂടുതൽ ആളുകൾ താമസിക്കുന്ന അടുത്തടുത്ത് വീടുകളുള്ള സ്ഥലത്തെ ക്ഷയരോഗ അണു മറ്റുള്ളവർക്ക് വരാൻ കൂടുതൽ സാധ്യതയുണ്ട്. എപ്പോഴും വീട് അടച്ചിടാതെ ജനലുകൾ എല്ലാം തുറന്ന് വായു സഞ്ചാരം ഉറപ്പു വരുത്തണം.
ഏറ്റവും അത്യാവശ്യമായി നല്ല ശുചിത്വം വേണം. ചുമയ്ക്കുന്പോഴും തുമ്മുന്പോഴും ടവ്വൽ ഉപയോഗിക്കുക. ഓരോ പ്രാവശ്യവും ചുമയ്ക്കുന്പോൾ ടവ്വൽ ഉപയോഗിക്കുകയും അതു കഴിഞ്ഞു കൈ വൃത്തിയായി കഴുകി അണുവിമുക്തമാക്കുകയും വേണം.
വായുവിലൂടെ മറ്റുള്ളവർക്ക് പകരാതിരിക്കാൻ എല്ലാ മുൻകരുതലുകളും എടുക്കണം. ഓരോ രോഗിയുടെയും അണുവിന്റെ ലോഡ് വ്യത്യസ്തമായിരിക്കും. നല്ല പോഷക ആഹാരങ്ങൾ കഴിക്കണം. ഡീപ്പ് ബ്രീത്തിംഗ് ഉൾപ്പെടെയുള്ള നല്ല വ്യായാമ മുറകൾ ചെയ്യണം.
തുറന്ന സ്ഥലങ്ങളിൽ മലമൂത്രവിസർജനം നടത്താതിരിക്കുക. ഒരാൾ ഉപയോഗിക്കുന്ന വസ്തുക്കളായ വസ്ത്രം, പാത്രം എന്നിവ ഉപയോഗിക്കാതിരിക്കുക.
സമീകൃതാഹാരം
സസ്യാഹാരം
1. അരി, ഗോതന്പ്, മുത്താറി, ചോളം, ഓട്ട്സ്
2. പയർ, കടല, പരിപ്പ്, മുതിര, ഉഴുന്ന്, തൈര്
3. പച്ചക്കറികൾ
4. പഴങ്ങൾ
5. ശുദ്ധജലം
മാംസാഹാരം
മത്സ്യം, മാംസം, മുട്ട
(വറുത്തതും പൊരിച്ചതും ഒഴിവാക്കുക)
ക്ഷയരോഗവും എച്ച്ഐവിയും
സാധാരണമായിക്കഴിഞ്ഞു
ക്ഷയരോഗവും പ്രമേഹവും
(30 ശതമാനംപേർക്ക് പ്രമേഹം)
-ക്ഷയരോഗവും ഹൃദ്രോഗവും
-ക്ഷയരോഗവും അർബുദവും
-ക്ഷയത്തോടൊപ്പം കരൾ രോഗങ്ങളും
-എംഡിആർ ടിബി
-എക്സ്ഡിആർ ടിബി
ആരോഗ്യ സംരക്ഷണത്തിന്
-സമീകൃതാഹാരം
-ശുദ്ധജലം
-വ്യക്തി ശുചിത്വം
-സാനിറ്റേഷൻ
-മാലിന്യസംസ്കരണം
-വ്യായാമം
-നല്ല ശീലങ്ങൾ
-മിതഭക്ഷണം
-പുകവലി, മദ്യപാനം ഒഴിവാക്കൽ