തൃശൂർ: പോലീസുകാർ തന്നെ കണ്ടാൽ സല്യൂട്ട് ചെയ്യുന്നില്ലെന്ന പരാതിയുമായി തൃശൂർ മേയർ എം.കെ.വർഗീസ്.
പ്രോട്ടോക്കോൾ പ്രകാരം ഗവർണർക്കും മുഖ്യമന്ത്രിക്കും ശേഷം വരുന്ന സ്ഥാനമാണ് മേയർ. എന്നാൽ പദവിയെ ബഹുമാനിക്കാൻ പോലീസുകാർ തയാറാകുന്നില്ല.
വിഷയത്തിൽ മേയർ ഡിജിപിക്ക് പരാതി നൽകി. മേയറുടെ പരാതി തൃശൂർ റേഞ്ച് ഡിഐജിക്ക് ഡിജിപി കൈമാറി. പരാതി പരിശോധിച്ച് നടപടിയെടുക്കാനാണ് ഡിജിപി നിർദ്ദേശം നൽകിയിരിക്കുന്നത്.