വണ്ടിത്താവളം: അയ്യപ്പൻകാവ് പ്രധാന പാതയ്ക്കരികയിൽ ചിതലരിച്ച ദുർബലമായ മരത്തിന് സമീപത്ത് മൂന്നംഗ കുടുംബം കഴിഞ്ഞുകൂടുന്നത് അപകട ഭീതിയിൽ.
കാലപ്പഴക്കം കാരണം ചിതലരിച്ച ദ്വാരം വീണു പൊള്ളായ മരം ഏതു സമയത്തും നിലന്പതിക്കാവുന്ന അവസ്ഥയിലാണുള്ളത്.
കാറ്റും വിശുന്പോഴും മഴയത്തും കൊന്പുകൾ പൊട്ടു വീണതിനാൽ ഇനി അടിഭാഗം മാത്രമാണുള്ളത്. ഏകദേശം പതിനഞ്ചോളം ഉയരവും മരത്തിനുണ്ട്.
മരത്തിൽ നിന്നും വെറും രണ്ടു മീറ്റർ ദൈർഘ്യത്തിലാണ് അയ്യപ്പൻകാവ് പരേതനായ മാണിക്കന്റെ ഭാര്യ മഹാലക്ഷ്മിയുടെ വീടുള്ളത്.
മഴ പെയ്താൽ മുന്നിലുള്ള മുറിയിൽ നിന്നും പുറകിലേക്ക് മഹാലക്ഷ്മിയും കുടുംബവും മാറിനിൽക്കും.
വീട്ടിൽ ആരെങ്കിലും അതിഥികളായെത്തിയാൽ അവരെ പിൻഭാഗത്ത് മുറിയിലേക്ക് കൊണ്ടു പോയാണ് സംസാരിക്കുന്നത്. പിന്നിട് പുറകിലൂടെയാണ് റോഡിലെത്തിക്കുന്നത്.
മഹാലക്ഷ്മിയുടെ വിവാഹിതരായ പെണ്മക്കളും കുട്ടികളും എത്തിയാൽ മുൻവാതിലടച്ചു വച്ചാണ് സംരക്ഷണമേർപ്പെടുത്തുന്നത്.
വൃക്ഷത്തിന്റെ പൊള്ളയായ ഭാഗത്ത് വിഷപ്പാന്പിനെയും യാത്രക്കാർ കണ്ടിരുന്നു. റോഡിലേക്കോ വീടിനു മുകളിലേക്കോ വീഴാവുന്ന നിലയാണ് മരത്തിന്റെ നിൽപ്പ്.
ഇതുമായി പഞ്ചായത്തിലും മറ്റും പൊതുമരാമത്ത് അധികൃതർ മരം മുറിച്ച് നീക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകി മാസങ്ങൾ കഴിഞ്ഞും ഒരു നടപടിയുണ്ടായിലെന്ന ആരോപണവും നിലവിലുണ്ട്.
മരം വീടിനുമീതെ വീഴുമെന്ന ഭയത്തിൽ മഴക്കാലം തുടങ്ങുന്നതിനു മുൻപ് മാറി താമസിക്കാൻ വാടക വീട് അന്വേഷിച്ചുകൊണ്ടിയിരിക്കുകയാണ് വീട്ടുടമയായ മഹാലക്ഷ്മി.