അത്ഭുതകരമായ രക്ഷപെടല്‍! ഒളരി ഭഗവതി ക്ഷേത്രത്തിലെ ആനയിടഞ്ഞു; ആനപ്പുറത്തുണ്ടായിരുന്ന രണ്ടാം പാപ്പാന്‍ ചാടി രക്ഷപ്പെട്ടു; ആനയെ തളച്ചത് രണ്ടു മണിക്കൂറിനു ശേഷം

സ്വ​ന്തം ലേ​ഖ​ക​ൻ

ഒ​ള​രി: ഒ​ള​രി ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ ആ​ന​യി​ട​ഞ്ഞ് പ​രി​ഭ്രാ​ന്തി പ​ര​ത്തി. ഒ​ള​രി ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ കാ​ളി​ദാ​സ​ൻ എ​ന്ന കൊ​ന്പ​നാ​ണ് ഇ​ന്നു​രാ​വി​ലെ എ​ട്ടി​ന് ക്ഷേ​ത്ര​പ​റ​ന്പി​ൽ നി​ന്ന് ഇ​ട​ഞ്ഞോ​ടി​യ​ത്.

ആ​ന​പ്പു​റ​ത്തു​ണ്ടാ​യി​രു​ന്ന ര​ണ്ടാം പാ​പ്പാ​ൻ ആ​ന ഇ​ട​ഞ്ഞ​തോ​ടെ സാ​ഹ​സി​ക​മാ​യി ചാ​ടി ര​ക്ഷ​പ്പെ​ട്ടു. ഒ​ന്നാം​പാ​പ്പാ​നെ ത​ട്ടി​യി​ട്ട് കു​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പാ​പ്പാ​ൻ ഉ​രു​ണ്ടു​മാ​റി അ​ത്ഭു​ത​ക​ര​മാ​യി ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ക്ഷേ​ത്ര​ത്തി​നു പു​റ​ത്തെ പ​റ​ന്പി​ൽ ഇ​ട​ഞ്ഞോ​ടി​യ ആ​ന പ​റ​ന്പി​ലെ ര​ണ്ടു പ​ന​ക​ൾ കു​ത്തി​ക​ട​പു​ഴ​ക്കി മ​റി​ച്ചി​ട്ടു. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ എ​ലി​ഫ​ന്‍റ് സ്ക്വാ​ഡും പോ​ലീ​സും പാ​പ്പാ​ൻ​മാ​രും മ​റ്റും ചേ​ർ​ന്ന് ര​ണ്ടു മ​ണി​ക്കൂ​റോ​ളം സ​മ​യ​മെ​ടു​ത്ത് പ​ത്തു​മ​ണി​യോ​ടെ കാ​ളി​ദാ​സ​നെ വ​ട​മി​ട്ടു കു​രു​ക്കി ത​ള​ച്ചു.

എ​ന്നാ​ൽ വ​ടം കൊ​ണ്ട് ബ​ന്ധ​ന​സ്ഥ​നാ​ക്കി​യ​തോ​ടെ ആ​ന കൂ​ടു​ത​ൽ അ​നു​സ​ര​ണ​ക്കേ​ട് കാ​ണി​ച്ചു​വെ​ങ്കി​ലും പാ​പ്പാ​ൻ​മാ​ർ വൈ​കാ​തെ ച​ങ്ങ​ല​യി​ട്ട് ബ​ന്ധി​ക്കു​ക​യാ​യി​രു​ന്നു.

ആ​ള​പാ​യ​മൊ​ന്നു​മി​ല്ല. ആ​ന​യി​ട​ഞ്ഞ​ത​റി​ഞ്ഞ് വ​ൻ ജ​ന​ക്കൂ​ട്ട​മാ​ണ് ഒ​ള​രി​യി​ലെ​ത്തി​യ​ത്. ഗ​താ​ഗ​തം വ​ഴി​തി​രി​ച്ചു​വി​ട്ടി​രു​ന്നു. വെ​സ്റ്റ് സി​ഐ സ​ലീ​ഷ് ശ​ങ്ക​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്രി​ച്ചു.

ആ​ന​യി​ട​ഞ്ഞോ​ടി​യ സ​മ​യം ക്ഷേ​ത്ര​ത്തി​ന​ക​ത്ത് നി​ര​വ​ധി ഭ​ക്ത​ർ ദ​ർ​ശ​ന​ത്തി​നാ​യി എ​ത്തി​യി​രു​ന്നു. ഇ​വ​ർ ആ​ന​യി​ട​ഞ്ഞ​തോ​ടെ പേ​ടി​ച്ച് പു​റ​ത്തേ​ക്കോ​ടി ര​ക്ഷ​പ്പെ​ട്ടു.

ര​ണ്ടു മ​ണി​ക്കൂ​റോ​ളം ക്ഷേ​ത്ര​ത്തി​ന് മു​ന്നി​ലും പ​റ​ന്പി​ലു​മാ​യി ഇ​ട​ഞ്ഞു ന​ട​ന്ന ആ​ന പ​റ​ന്പി​ന് പു​റ​ത്തേ​ക്ക് ഇ​റ​ങ്ങാ​തി​രു​ന്ന​തി​ന​ലാ​ണ് അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ൾ ഒ​ഴി​വാ​യ​ത്.

ക്ഷേ​ത്ര​ത്തി​ന് തൊ​ട്ട​ടു​ത്താ​ണ് ഇ.​എ​സ്.​ഐ ഹോ​സ്പി​റ്റി​ലും മ​ദ​ർ ഹോ​സ്പി​റ്റ​ലും. തി​ര​ക്കേ​റി​യ ഒ​ള​രി ജം​ഗ്ഷ​നി​ലേ​ക്കും അ​ധി​കം ദൂ​ര​മി​ല്ല. പ​ടി​ഞ്ഞാ​റേ കോ​ട്ട ഭാ​ഗ​ത്തേ​ക്ക് വ​ന്നി​രു​ന്നു​വെ​ങ്കി​ലും സ്ഥി​തി ഗു​രു​ത​ര​മാ​കു​മാ​യി​രു​ന്നു.

ആ​ന​യെ പു​റ​ത്തി​റ​ങ്ങാ​ൻ അ​നു​വ​ദി​ക്കാ​തെ പ​റ​ന്പി​ലി​ട്ട് ത​ന്നെ ത​ള​യ്ക്കാ​ൻ പാ​പ്പാ​ൻ​മാ​രും എ​ലി​ഫ​ന്‍റ് സ്ക്വാ​ഡി​ലെ വി​ദ​ഗ്ധ​രും കി​ണ​ഞ്ഞു ശ്ര​മി​ച്ച​ത് ഫ​ലം ക​ണ്ടു.

വ​ട​മി​ട്ട് ബ​ന്ധി​ച്ചെ​ങ്കി​ലും ശൗ​ര്യം കു​റ​യാ​തെ കാ​ളി​ദാ​സ​ൻ വ​ടം പൊ​ട്ടി​ക്കാ​ൻ ഏ​റെ നേ​രം ശ്ര​മി​ച്ച​ത് വീ​ണ്ടും പ​രി​ഭ്രാ​ന്തി പ​ര​ത്തി. ആ​ന​യെ ത​ള​ച്ചി​ട്ടി​ല്ലെ​ന്ന പ്ര​ച​ര​ണ​വും ഇ​തി​നി​ടെ വ​ന്നു.

എ​ന്നാ​ൽ എ​ലി​ഫ​ന്‍റ് സ്ക്വാ​ഡി​ന്‍റെ ക്യാ​പ്ച​ർ ബെ​ൽ​റ്റും മ​റ്റും ഉ​പ​യോ​ഗി​ച്ച് ആ​ന​യെ ത​ള​ച്ചി​രു​ന്നു. ഇ​ട​ഞ്ഞ കൊ​ന്പ​ൻ ശാ​ന്ത​നാ​കാ​ൻ പി​ന്നെ​യും ഏ​റെ നേ​രം വേ​ണ്ടി വ​ന്നു.

നീ​രി​ലാ​യി​രു​ന്ന ആ​ന​യെ ര​ണ്ടു ദി​വ​സം മു​ൻ​പാ​ണ് അ​ഴി​ച്ച​ത്. ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​മാ​യ പു​റ​ത്തേ​ക്ക് കൊ​ണ്ടു വ​ന്നി​രു​ന്നി​ല്ല. പു​റ​ത്തേ​ക്ക് ഇ​റ​ക്കു​ന്പോ​ഴാ​യി​രു​ന്നു ആ​ന ഇ​ട​ഞ്ഞോ​ടി​യ​ത്.

Related posts

Leave a Comment