തൃശൂർ: അയ്യന്തോൾ കുറിഞ്യാക്കൽ തുരുത്തിലെ രക്ഷാപ്രവർത്തനത്തിന് റെയിൻകോട്ടിട്ട് വെള്ളക്കെട്ടിലൂടെ നടന്നെത്തിയ ആളെ കണ്ട് തുരുത്തിലുള്ളവർ അത്ഭുതപ്പെട്ടു. വെള്ളക്കെട്ടിലകപ്പെട്ട തങ്ങളെ രക്ഷിക്കാൻ ഫയർഫോഴ്സിനൊപ്പം എത്തിയിരിക്കുന്നത് സാക്ഷാൽ കൃഷിമന്ത്രി!!
ഇന്നുരാവിലെ മുതൽ ഫയർഫോഴ്സിനൊപ്പം മന്ത്രിയും തൃശൂരിന്റെ എംഎൽഎയുമായ വി.എസ്.സുനിൽകുമാർ ഇവിടെ രക്ഷാപ്രവർത്തനത്തിന് ഉണ്ടായിരുന്നു. ഫയർഫോഴ്സിന്റെ പ്രത്യേക റെസ്ക്യൂ ബോട്ടുകളിലാണ് ഇവരെ രക്ഷപ്പെടുത്തിയത്.
പ്രളയം നേരിടാൻ ജയിലിന്റെ സഹായം; രണ്ടു മണിക്കൂർ കൊണ്ട് ചപ്പാത്തിയും കിട്ടും
വിയ്യൂർ: പ്രളയദുരിതാശ്വാസ ക്യാന്പുകളിലേക്ക് രണ്ടു മണിക്കൂർ കൊണ്ട് ചപ്പാത്തിയും കറിയും തയാറാക്കി എത്തിക്കാനുള്ള സജ്ജീകരണങ്ങളുമായി വിയ്യൂർ ജയിൽ അധികൃതർ. ദുരിതാശ്വാസ ക്യാന്പുകളിൽ ഭക്ഷണം വേണമെങ്കിൽ രണ്ടു മണിക്കൂർ കൊണ്ട് സെൻട്രൽ ജയിൽ ഫ്രീഡം ഫുഡ് ഫാക്ടറിയുടെ ചപ്പാത്തിയും വെജിറ്റബിൾ കറിയും തയാറാക്കി എത്തിക്കാൻ ജയിൽ വകുപ്പ് പരമാവധി ശ്രമിക്കുമെന്ന് അധികൃതർ പറഞ്ഞു.