പഴയന്നൂർ: കുന്പളക്കോട് വീട് അടിച്ചുതകർത്ത് വീട്ടുകാരെ ആക്രമിച്ചു പുറത്താക്കി.
തിരിച്ചുവന്നാൽ തീർക്കുമെന്ന് അയൽവാസിയുടെ കൊലവിളി. ഭയന്ന കുടുംബം രോഗിയായ മാതാവുമായി രണ്ട ു നാളായി തെരുവിൽ.
കുന്പളക്കോട് തലാടിക്കുന്ന് നാരായണൻകുട്ടി (36)യും അമ്മ വിശാലുവും ഭാര്യ സജിതയും ഇവരുടെ പന്ത്രണ്ടുകാരിയായ മകളുമാണ് അയൽവാസിയായ മണികണ്ഠന്റെ കൊലവിളിയിൽ ഭയന്നു തെരുവിൽ കഴിയുന്നത്.
കാലങ്ങളയി ഇയാൾ ഇവരെ ഉപദ്രവിച്ചുകൊണ്ട ിരിക്കുകയാണ്. മണികണ്ഠന്റെ ബന്ധു നാരായണൻകുട്ടിയുടെ സ്ഥലം കൈയേറിയിരുന്നു.
അതു സംബന്ധിച്ച് നാരായണൻകുട്ടിയുടെ അമ്മ വിശാലു കേസ് കൊടുത്തിട്ടുണ്ട്. ഇതിന്റെ വൈരാഗ്യത്തിലാണ് അയാൽവാസിയുടെ അതിക്രമം.
ഉടുതുണിക്ക് മറുതുണി പോലുമില്ലാതെ വീട്ടിലെ സർവസാധനങ്ങളും അക്രമി നശിപ്പിച്ചു.
ടിവി, തയ്യൽ മെഷീൻ, കുട്ടിയുടെ പുസ്തകങ്ങൾ, പാത്രങ്ങൾ തുടങ്ങി കൂലിവേല ചെയ്തു സ്വരൂപിച്ച സകല വീട്ടുപകരണങ്ങളും ഇയാൾ തകർത്തു.
വീട്ടിനുള്ളിൽ തകർന്ന സാധനങ്ങൾക്കിടയിൽ നിലത്ത് മുഴുവൻ രക്തക്കറയാണ്.
ടിവി ചവിട്ടി പൊട്ടിക്കുന്നതിനിടെ അക്രമിയുടെ കാലിൽ മുറിവേറ്റിരുന്നു. ആദ്യം ഇയാൾ ഇവരെ മർദിച്ചപ്പോൾ കുടുംബം പഴയന്നൂർ പോലീസിൽ പരാതിയുമായി ചെന്നു.
പോലീസെത്തി ഇയാളെ താക്കീതു ചെയ്തു.ഇതോടെ കൂടുതൽ കുപിതനായെത്തി ഇവരെ അടിച്ചു പുറത്താക്കിയ ശേഷമാണ് വീട് തകർത്തത്.
തിരിച്ചെത്തിയാൽ കൊന്നുകളയുമെന്നാണ് ഇയാ ളുടെ ഭീഷണി. ഇതോടെയാണു കുടുംബം വീടുവിട്ടിറങ്ങിയത്.
കഴിഞ്ഞ ബുധനാഴ്ചയാണു സംഭവം. ഒരു ദിവസം ആശുപത്രി വരാന്തയിൽ കഴിഞ്ഞു.
പിന്നീട് തെക്കേത്തറ വേട്ടക്കൊരുമകൻകാവ് ക്ഷേത്രത്തിന്റെ മുന്നിലുള്ള ആൽമരത്തിന്റെ ചുവട്ടിലാണ് അന്തിയുറങ്ങിയത്.
അടുത്തുള്ള വീട്ടുകാരാണു ഭക്ഷണം നൽകിയത്. സ്വന്തം വീട്ടിൽ ഭയം ഇല്ലാതെ അന്തിയുറങ്ങാനുള്ള അവസരമുണ്ടാക്കണമെന്നാണ് ഇവരുടെ യാചന.
വീട്ടിൽ എത്തിയാൽ ഒരുതുള്ളി വെള്ളം കുടിക്കാൻ ഒരു ഗ്ലാസ് വരെ ബാക്കി വയ്ക്കാതെ സർവസാധനങ്ങളും നശിപ്പിച്ചിരിക്കുകയാണ്.