പരസ്യമായ കൂടിച്ചേരലും ആഹ്ലാദപ്രകടനങ്ങളും അനുവദിക്കാത്തതിനാൽ വിജയാരവം ജനങ്ങളിലേക്ക് എത്തിക്കാനുള്ള ഏറ്റവും എളുപ്പമുള്ള മാർഗമായി സോഷ്യൽ മീഡിയ മാറി.
ട്രോളുകളും മറ്റുമായി ആഹ്ലാദം പൊലിപ്പിക്കുകയായിരുന്നു എൽഡിഎഫ് അണികൾ. സ്ക്വാഡുകൾ രൂപീകരിച്ചായിരുന്നു സോഷ്യൽ മീഡിയയിലെ പ്രചാരണ പ്രവർത്തനങ്ങൾ.
കേരളത്തിൽ അത്ര പ്രചാരമില്ലാത ട്വിറ്ററിൽ പോലും ആഹ്ലാദം അണപൊട്ടി.
വിജയിച്ച സ്ഥാനാർഥികളുടെ പോസ്റ്ററും തോറ്റ സ്ഥാനാർഥികളെ ട്രോളിയും ഒക്കെയായി ഫേസ്ബുക്കും വാട്സ് ആപ്പും കളം നിറയുകയാണ്.
സ്റ്റാറ്റസും സ്റ്റിക്കറുമായി വിജയികളുടെ ചിത്രങ്ങൾ വിവിധ ഭാവങ്ങളിലും രൂപങ്ങളിലും കളം നിറയുക യാണ്.
നാട്ടിൻപുറങ്ങളിൽ വെടിക്കെട്ട്
ആഹ്ലാദപ്രകടനങ്ങൾ നിരോധിച്ചതിനാൽ പുറത്തിറങ്ങാനാകാതെ പാർട്ടി അണികൾ വീടുകളിൽ തന്നെ ആഹ്ലാദം പങ്കുവച്ചു.
മധുരപലഹാരങ്ങൾ വിതരണം ചെയ്തും പടക്കം പൊട്ടിച്ചുമായിരുന്നു കോവിഡ് കാലത്തെ വിജയാഹ്ലാദം.
സുഹൃത്തുക്കൾ ഒത്തുചേർന്ന് കോവിഡ് മാദണ്ഡങ്ങൾ പാലിച്ച് റോഡരികിലും വയലുകളിലും പടക്കം പൊട്ടിച്ചും കൊടികൾ തൂക്കിയും ആഹ്ലാദം പങ്കുവച്ചു.
പടക്ക കടകൾ പലതും തുറപ്പിച്ചാണ് പടക്കങ്ങൾ വാങ്ങിയത്. വിജയാഹ്ലാദം വീടിനുപുറത്ത് എത്തുന്നത് തടയാൻ പോലീസും ശക്തമായ നടപടി സ്വീകരിച്ചു. രാവിലെ മുതൽ പട്രോളിംഗ് ശക്തമാക്കിയിരുന്നു.