രാഷ്‌ട്രദീപിക വാർത്ത തുണയായി! സർക്കാരിനു പറ്റാത്ത വയോധികയുടെ വീട് നിർമാണം സർക്കാർ ഉദ്യോഗസ്ഥൻ ഏറ്റെടുക്കുന്നു

പു​തു​ക്കാ​ട്: പു​ല​ക്കാ​ട്ടു​ക​ര​യി​ൽ പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന വ​യോ​ധി​ക​യു​ടെ വീ​ട് പു​ന​ർ​നി​ർ​മി​ക്കാ​നു​ള്ള സ​ഹാ​യ​വു​മാ​യി കൃ​ഷി ഓ​ഫീ​സ​ർ വ​യോ​ധി​ക​യു​ടെ വീ​ട്ടി​ലെ​ത്തി. രാ​ഷ്‌​ട്ര​ദീ​പി​ക വാ​ർ​ത്ത​യെ തു​ട​ർ​ന്നാ​ണ് പു​ല​ക്കാ​ട്ടു​ക​ര കോ​ള​നി​ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന വ​യോ​ധി​ക ത​ങ്ക​യു​ടെ വീ​ട് നി​ർ​മി​ക്കു​ന്ന​ത്.

ക​ണ്ണാ​റ ഹോ​ൾ​ട്ടി​ക​ൾ​ച്ച​റ​ൽ ഫാ​മി​ലെ കൃ​ഷി ഓ​ഫീ​സ​റാ​യ അ​മ്മാ​ടം സ്വ​ദേ​ശി തൃ​ക്കോ​വി​ൽ വാ​രി​യ​ത്ത് ര​മേ​ഷാ​ണ് ത​ങ്ക​ക്ക് പു​തി​യ വീ​ട് നി​ർ​മി​ച്ചു ന​ൽ​കാ​ൻ സ​ന്ന​ദ്ധ​നാ​യെ​ത്തി​യ​ത്. പു​ല​ക്കാ​ട്ടു​ക​ര​യി​ലെ​ത്തി​യ ര​മേ​ഷ് ത​ങ്ക​യു​ടെ മ​ക​ൻ ബാ​ബു​വി​നോ​ട് വീ​ട് നി​ർ​മി​ച്ചു ന​ൽ​കാ​മെ​ന്ന് ഉ​റ​പ്പു ന​ൽ​കി. എ​ത്ര​യും വേ​ഗം വീ​ടി​ന്‍റെ നി​ർ​മ്മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച് ത​ങ്ക​ക്കും കു​ടും​ബ​ത്തി​നും കൈ​മാ​റാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ഈ ​സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ൻ.

2018ലെ ​പ്ര​ള​യ​ത്തി​ലാ​ണ് ത​ങ്ക​യു​ടെ വീ​ട് നി​ലം​പൊ​ത്തി​യ​ത്. പി​ന്നീ​ട് ഒ​ന്ന​ര വ​ർ​ഷ​ത്തോ​ളം ഇ​വ​രു​ടെ കു​ടും​ബം ഒ​റ്റ​മു​റി വീ​ട്ടി​ലാ​ണ് അ​ന്തി​യു​റ​ങ്ങി​യ​ത്.​വീ​ട് ത​ക​ർ​ന്നി​ട്ടും അ​ർ​ഹ​മാ​യ പ​രി​ഗ​ണ​ന സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഈ ​കു​ടും​ബ​ത്തി​ന് ല​ഭി​ച്ചി​രു​ന്നി​ല്ല. ന​ഷ്ട​പ​രി​ഹാ​ര തു​ക​യാ​യ ര​ണ്ട​ര ല​ക്ഷം രൂ​പ​യാ​ണ് ഇ​വ​ർ​ക്ക് ല​ഭി​ച്ച​ത്. ഈ ​വാ​ർ​ത്ത രാ​ഷ്‌​ട്ര​ദീ​പി​ക റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

പു​തി​യ വീ​ടി​നാ​യി താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ് അ​തോ​റി​റ്റി​ക്ക് മു​ന്പാ​കെ അ​പ്പീ​ൽ ന​ൽ​കി കാ​ത്തി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് വീ​ട് നി​ർ​മി​ച്ചു ന​ൽ​കാ​ൻ ത​യ്യാ​റാ​യി കൃ​ഷി ഓ​ഫീ​സ​ർ എ​ത്തി​യ​ത്.​ഒൗ​ദ്യോ​ധി​ക ജോ​ലി​യി​ലെ തി​ര​ക്കി​നി​ട​യി​ലും കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന രം​ഗ​ത്തും സ​ജീ​വ​മാ​ണ് ഈ ​കൃ​ഷി ഓ​ഫീ​സ​ർ. ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​യാ​യ ഭാ​ര്യ രേ​ഖ​യും മ​ക്ക​ളാ​യ രേ​ഷ്മ​യും ഋ​തി​ക്കും ര​മേ​ഷി​ന്‍റെ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കൂ​ട്ടു​കൂ​ടാ​റു​ണ്ട്.

Related posts