
മാള: വീട്ടിൽ വെള്ളം ചോദിച്ചെത്തിയ യുവതി വൃദ്ധയുടെ മാല പൊട്ടിച്ചെത്തു കടന്നു കളഞ്ഞു. ഏതാനും സമയങ്ങൾക്കുള്ളിൽ പ്രതിയെ പോലീസ് പിടികൂടുകയും ചെയ്തു.
ഇന്നു രാവിലെ 8.35ന് മാള പോലീസ് ക്വട്ടേഴ്സിനു എതിർവശത്തുള്ള വീട്ടിലെ എഴുപതുവയസുള്ള കൊച്ചു ഷൗക്കത്തിന്റെ വീട്ടിലെ എഴുപതു വയസുള്ള കൊച്ചു ഷൗകത്തിന്റെ മാലയാണ് അപഹരിക്കപ്പെട്ടത്.
അഞ്ച് പവൻ തൂക്കം വരുന്ന മാലയാണ് നഷ്ടപ്പെട്ടത്. ഉടൻ തന്നെ സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. ഇതേത്തുടർന്ന് നടത്തിയ ഉൗർജിതമായ അന്വേഷണത്തിൽ പ്രതിയായ ആശ എന്ന യുവതിയെ കണ്ടെത്തി കസ്റ്റഡിയിലെടുത്തു.
മാല പൊട്ടിച്ചെടുക്കുന്നതിനിടെ നടന്ന പിടിച്ചുവലിയിൽ പരിക്കേറ്റ കൊച്ചുഷൗകത്ത് മാളയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. സംഭവം നടക്കുന്ന സമയം സ്റ്റേഷനിൽ ഉണ്ടായിരുന്നു എഎസ്ഐ ഷിബു, എസ്പിഒ അൻവർ, ഡ്രൈവർ വിപിൻ എന്നിവരുടെ അവസരോചിതമായ നടപടിയാണ് പ്രതിയെ പിടികൂടാൻ സഹായകമായത്.