സ്വന്തം ലേഖകന്‍
അയ്യന്തോള്‍: ഒരു പേരിലെന്തിരിക്കുന്നു എന്ന് ഇനി തൃശൂര്‍ വെസ്റ്റ് പോലീസ് സ്റ്റേഷനിലെ പോലീസുകാരോടു തമാശയ്ക്കുപോലും ചോദിക്കരുത്.
കാരണം കുറ്റൂരില്‍ വീടുകയറി ആക്രമണം നടന്നെന്നും ഉടമയെ വെട്ടി പരിക്കേല്‍പ്പിച്ചെന്നും ചാനലുകളില്‍ വാര്‍ത്ത വന്നതോടെ തൃശൂരിലെ കുറ്റൂരിലാണു സംഭവമെന്നു തെറ്റിദ്ധരിച്ച് മാധ്യമപ്രവര്‍ത്തകരടക്കം നിരവധി പേരാണു തൃശൂര്‍ വെസ്റ്റ് പോലീസ് സ്റ്റേഷനിലേക്കു വിളിച്ചത്.
തൃശൂര്‍ ജില്ലയിലെ കുറ്റൂര്‍ വെസ്റ്റ് സ്റ്റേഷന് പരിധിയിലുള്‍പ്പെടുന്ന സ്ഥലമാണ്. എന്നാല്‍ ഇങ്ങനെയൊരു ആക്രമണത്തെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്നാണ് പോലീസ് പറഞ്ഞത്.
എന്നാല്‍ ചാനലുകളില്‍ കുറ്റൂരില്‍ വീടുകയറി ആക്രമണം എന്ന് ആവര്‍ത്തിച്ചുവന്നതോടെ വെസ്റ്റ് പോലീസ് കുറ്റൂരിലേക്കു പുറപ്പെട്ടു.
എംഎല്‍എ റോഡ്, നെയ്തലക്കാവ്, കുറ്റൂര്‍, പാമ്പൂര്‍ മേഖലകളിലെല്ലാം പോലീസ് അന്വേഷണം നടത്തിയെങ്കിലും ഇത്തരമൊരു സംഭവം നടന്നതായി ആരും പറഞ്ഞില്ല.
ഇതിനിടെയാണു തൃശൂരിലെ കുറ്റൂരല്ല, തിരുവല്ലയിലെ കുറ്റൂരിലാണു സംഭവമെന്നു ചാനലുകളില്‍ നിന്നുതന്നെ വ്യക്തതയായത്.
ഇതോടെ വെസ്റ്റ് സ്റ്റേഷനിലേക്കു വിളിച്ച് മാധ്യമപ്രവര്‍ത്തകര്‍തന്നെ ആശയക്കുഴപ്പം തീര്‍ത്തു.അന്വേഷണത്തിനുപോയ സംഘത്തോട് തിരിച്ച് സ്റ്റേഷനിലേക്കു മടങ്ങാന്‍ അറിയിപ്പും ചെന്നു.
ഇതോടെയാണു പോലീസുകാരെ വട്ടംകറക്കിയ കുറ്റൂര്‍ കേസ് ഫയല്‍ ക്ലോസ് ചെയ്തത്.