ലോകമെമ്പാടും ഇഷ്ടപ്പെടുന്ന ഒരു പാനീയമാണു ചായ. കാരണം മനസിനും ശരീരത്തിനും ഒരുപോലെ ഉണര്‍വു പകരാന്‍ ചായയ്ക്കു കഴിയും. എല്ലാ നാട്ടിലും ചായ ഉപയോഗിക്കുന്നുണ്ടെങ്കിലും അവയെല്ലാം വ്യത്യസ്ത രുചികളിലാണ്. ചൈനാക്കാരാണ് ആദ്യം ചായ കണ്ടുപിടിച്ചത്. പിന്നീട് അത് മറ്റു രാജ്യങ്ങളിലേക്കും പരന്നു. മുന്‍പൊക്കെ ഒരു സാധാരണ ചായയില്‍ ആളുകള്‍ തൃപ്തിപ്പെടുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതില്‍ സ്വല്പം പരിഷ്കാരങ്ങളൊക്കെ വരുത്തി ടേസ്റ്റും ഫ്ളേവറും മാറ്റി കുടിക്കാനാണ് ആഗ്രഹിക്കുന്നത്. ഇതാ വ്യത്യസ്തയുള്ള ചായകള്‍ കുടിച്ചു നോക്കൂ…
ചൈനീസ് ഊലോംഗ് ടീ
ചേരുവകള്‍
ഊലോംഗ് ചായ ഇല– 2 ടീസ്പൂണ്‍
തിളച്ച വെള്ളം– രണ്ടുകപ്പ്
പഞ്ചസാര– 3 ടീസ്പൂണ്‍
നാരങ്ങാനീര്– പകുതി നാരങ്ങയുടേത്.
തയാറാക്കുന്ന വിധം
ഒരു ടീ ജഗ് തിളച്ച വെള്ളത്തില്‍ കഴുകിയെടുക്കുക. ഇതിലേക്ക് ചായ ഇല ഇട്ട് രണ്ടുകപ്പു തിളച്ച വെള്ളം ഒഴിച്ച് അഞ്ചുമിനിറ്റു നേരം ജഗ് അടച്ചുവയ്ക്കുക. പിന്നെ പഞ്ചസാരയും നാരങ്ങാനീരും ചേര്‍ത്തിളക്കി കപ്പിലേക്ക് അരിച്ച് ഒഴിക്കുക.
പഞ്ചസാരയും നാരങ്ങയും ഐച്ഛികമാണ്. ചൈനക്കാര്‍ ഇതു രണ്ടും ഉപയോഗിക്കാറില്ല.
സ്പൈസ് ടീ
ചേരുവകള്‍
പട്ട, ഏലക്കായ്, ഗ്രാമ്പു, കുരുമുളക് (ചതച്ചത്)
– ഓരോ ടീസ്പൂണ്‍ വീതം
വെള്ളം – നാലുകപ്പ്
ചായപ്പൊടി – രണ്ടു ടീസ്പൂണ്‍
തയാറാക്കുന്ന വിധം
ചതച്ചുവച്ചിരിക്കുന്ന പട്ട, ഏലക്കായ്, ഗ്രാമ്പു, കുരുമുളക് എന്നിവയും ചായപ്പൊടിയും വെള്ളത്തില്‍ ഇട്ട് തിളപ്പിച്ചെടുക്കുക. അല്പനേരം മൂടിവച്ച് അരിച്ചെടുത്ത് കപ്പുകളിലേക്കു വിളമ്പുക. ഇത് ചുമയ്ക്കും പനിക്കും നല്ലതാണ്.
അറബിക് സ്പൈസ് ടീ
ചേരുവകള്‍
വെള്ളം – മൂന്നുകപ്പ്
പാല് – ഒരുകപ്പ്
തേയില – മൂന്നു ടീസ്പൂണ്‍
ഏലക്കായ – നാല് എണ്ണം
ഗ്രാമ്പു– നാല് എണ്ണം
പട്ട – ഒരു കഷണം
ജാതിക്കപ്പൊടി – കാല് ടീസ്പൂണ്‍
പഞ്ചസാര– ആവശ്യത്തിന്
തയാറാക്കുന്ന വിധം
വെള്ളവും പാലും തിളപ്പിച്ച് അതിലേക്ക് മറ്റെല്ലാം കൂടി ഇട്ട് രണ്ടുമിനിറ്റിനു ശേഷം തീകെടുത്തി മൂടിവയ്ക്കുക. സ്പൈസസിന്റെ രുചി ഇതില്‍ വന്നുകഴിഞ്ഞാല്‍ അരിച്ചെടുത്ത് കപ്പുകളിലേക്കു പകര്‍ത്താം. ഇതൊരു സ്പെഷല്‍ ഹെല്‍ത്ത് ഡ്രിങ്ക് ആണ്.
ഇന്ത്യന്‍ ചായ
ചേരുവകള്‍
നല്ലയിനം തേയില– രണ്ടു ടീസ്പൂണ്‍
വെള്ളം– ഒന്നരക്കപ്പ്
പാല്– അരക്കപ്പ്
പഞ്ചസാര– മൂന്നു ടീസ്പൂണ്‍
തയാറാക്കുന്ന വിധം
പാലും വെള്ളവും കൂടി തിളപ്പിച്ച് ഇതിലേക്ക് ചായപ്പൊടി ഇട്ട് ഇളക്കി, അല്പനേരം മൂടിവയ്ക്കുക. പിന്നെ അരിച്ചെടുത്ത് പഞ്ചസാര ചേര്‍ത്തിളക്കി കപ്പുകളിലേക്ക് ഒഴിച്ച് വിളമ്പാം.
ലെമണ്‍ ടീ
ചേരുവകള്‍
ടീബാഗ്– ഒന്ന്
നാരങ്ങാനീര്– പകുതി നാരങ്ങയുടേത്
പഞ്ചസാര– രണ്ടു ടേബിള്‍ സ്പൂണ്‍
തയാറാക്കുന്ന വിധം
രണ്ടുകപ്പ് വെള്ളത്തില്‍ ഒരു ടീബാഗ് ഇട്ട് തിളച്ചാല്‍ ഇറക്കിവയ്ക്കുക. വെള്ളം നിറം മാറിയാല്‍ ടീബാഗ് എടുത്തുമാറ്റാം. ഇതിലേക്ക് നാരങ്ങാനീരും പഞ്ചസാരയും ചേര്‍ത്തിളക്കി ചൂടോടെ കഴിക്കാം. അല്ലെങ്കില്‍ ഫ്രിഡ്ജില്‍വച്ച് തണുപ്പിച്ച് ഐസ്ക്യൂബ് ഇട്ട് കോള്‍ഡ് ലെമണ്‍ ടീ ആയിട്ടും കുടിക്കാം.
ഫ്രൂട്ട് ടീ
ചേരുവകള്‍
ലിപ്റ്റന്റെ ടീ ബാഗ്– 3 എണ്ണം
മാതള ജ്യൂസ്– ഒരു കപ്പ്
വെള്ളം– മൂന്നുകപ്പ്
ഐസ് കട്ടകള്‍– ആവശ്യത്തിന്
തയാറാക്കുന്ന വിധം
മൂന്നുകപ്പ് വെള്ളം തിളപ്പിച്ച് ടീബാഗുകള്‍ ഇട്ട് അഞ്ചുമിനിറ്റു നേരം മൂടിവയ്ക്കുക. അതിനുശേഷം ടീബാഗുകള്‍ എടുത്തുമാറ്റി അത് മൂടിവച്ച് തണുപ്പിക്കാന്‍ അല്പനേരം വയ്ക്കുക. ഇത് ടീ ബാഗിലേക്കു മാറ്റി മാതള ജ്യൂസ് ഒഴിക്കുക. നാലുഗ്ലാസുകളിലേക്കു കുറച്ച് ഐസ്കട്ടകള്‍ ഇട്ട് ഈ ഫ്രൂട്ട് ടീ നാലായി ഭാഗിച്ച് ഒഴിക്കുക. ഫ്രൂട്ട് ജ്യൂസില്‍ ആവശ്യത്തിന് മധുരം കാണും. അതുകൊണ്ട് പഞ്ചസാര വേണമെന്നില്ല.
പുതിനയില ചായ
ചേരുവകള്‍
താജ്മഹല്‍ ടീ ബാഗുകള്‍– മൂന്ന് എണ്ണം
തിളപ്പിച്ച വെള്ളം – രണ്ടര കപ്പ്
തണുത്തവെള്ളം – രണ്ടര കപ്പ്
പുതിനയില – ഒരുപിടി
പഞ്ചസാര – ആവശ്യത്തിന്
ഐസ് ക്യൂബ്– ആവശ്യത്തിന്
തയാറാക്കുന്ന വിധം
കുറച്ച് ഐസ്ക്യൂബും പുതിനയിലയും ടീ ബാഗുകളും തിളച്ച വെള്ളത്തിലേക്ക് ഇടുക. അഞ്ചുമിനിറ്റു നേരം അടച്ചുവയ്ക്കുക. പിന്നെ ബാഗുകള്‍ മാറ്റി ഇത് അരിച്ചെടുക്കുക. പുതിനയില നല്ലതു പോലെ പിഴിഞ്ഞെടുക്കണം. ഇതിലേക്ക് തണുത്ത വെള്ളം ഒഴിച്ച് ഗ്ലാസുകളിലേക്ക് ഒഴിക്കുക. കൂടെ ഐസ്ക്യൂബും ചേര്‍ത്ത് വിളമ്പാം. ഇത് ജലദോഷത്തിനു നല്ലതാണ്.
കുങ്കുമപ്പൂവ് ഏലക്കായ് ചായ
ചേരുവകള്‍
ആസാം ടീബാഗുകള്‍– നാല് എണ്ണം
വെള്ളം– നാലുകപ്പ്
പാല്– അര കപ്പ്
ഏലക്കായ് ചതച്ചത്–അഞ്ചെണ്ണം
കുങ്കുമപ്പൂവ്– ഒരുനുള്ള്
(രണ്ടു ടേബിള്‍സ്പൂണ്‍ വെള്ളത്തില്‍ ഇട്ടത്)
പഞ്ചസാര– ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു പാനില്‍ വെള്ളവും പാലും ഏലക്കായും കുങ്കുമപ്പൂവുംകൂടി തിളപ്പിക്കുക. തിളച്ചുകഴിഞ്ഞ് തീ കുറച്ച് അല്പനേരംകൂടി അടുപ്പില്‍ത്തന്നെ വയ്ക്കുക. നിറം മാറി ഏലക്കായുടെ മണം വന്നാല്‍ അടുപ്പില്‍നിന്ന് മാറ്റുക. ഇതിലേക്ക് ടീ ബാഗുകള്‍ ഇട്ട് മൂടിവയ്ക്കുക. ചായയുടെ കറ ഇറങ്ങിയാല്‍ ബാഗുകള്‍ മാറ്റാം. ഉടനെ കപ്പുകളിലേക്ക് ആവശ്യത്തിനു പഞ്ചസാര ചേര്‍ത്ത് അരിച്ചു പകര്‍ത്താം.
ജാസ്മിന് സിന്നാമന്‍ ടീ (ചൈനീസ്)
ചേരുവകള്‍
ജാസ്മിന് ടീ ബാഗ്
(മുല്ലപ്പൂവ് ഉണക്കി പൊടിച്ച് തേയിലയില്‍ ചേര്‍ക്കുന്ന
ടീ ബാഗ്) – ഒരെണ്ണം
തേന്‍– രണ്ടു ടീസ്പൂണ്‍
പട്ട –രണ്ടു ചെറിയ കഷണം
വെള്ളം– രണ്ടര കപ്പ്
തയാറാക്കുന്ന വിധം
രണ്ടരകപ്പ് വെള്ളവും തേനുംകൂടി തിളപ്പിക്കുക. ഇതിലേക്ക് ടീ ബാഗുകളും പട്ടയും ചേര്‍ക്കുക. അതിനുശേഷം തീ കെടുത്തി മൂന്നു മിനിറ്റ് നേരം മൂടിവയ്ക്കുക. അടപ്പു തുറക്കുമ്പോള്‍ മുല്ലപ്പൂവിന്റെ പരിമളം പരക്കും. പിന്നീടു കപ്പുകളിലേക്ക് പട്ടയും ടീബാഗും മാറ്റിയിട്ട് പകര്‍ത്താം. ഈ ചായ കുടിച്ചാല്‍ തലവേദനയും മാനസികസമ്മര്‍ദ്ദവും പോകുമെന്നാണ് ചൈനക്കാര്‍ പറയുന്നത്.
ചൈനീസ് പാവയ്ക്ക ചായ
ചേരുവകള്‍
പാവയ്ക്ക ഉപ്പില്ലാതെ
ഉണക്കിയത്– ഒരു പിടി
ചായപ്പൊടി– രണ്ടു ടീസ്പൂണ്‍
വെള്ളം– രണ്ടര കപ്പ്
തയാറാക്കുന്ന വിധം
ആദ്യത്തെ രണ്ടു ചേരുവകളും കൂടി രണ്ടര കപ്പ് വെള്ളത്തില്‍ തിളപ്പിച്ചു കപ്പുകളിലേക്ക് പകര്‍ത്തി ചൂടോടെ കുടിക്കാം. ഇത് ഒരു കഷായച്ചായ പോലെയാണ്. ജലദോഷം, ചുമ, പനി എന്നിവയ്ക്കൊക്കെ നല്ലതാണ്.
ഓമന ജേക്കബ് ചങ്ങനാശേരി