ചായ പ്രേമികൾക്കായി വളരെ വ്യത്യസ്തമായ ഒരു ചായ അവതരിപ്പിച്ചിരിക്കുകയാണ് ഹൈദരാബാദിലെ നിലോഫർ കഫേ.
1000 രൂപയാണ് ഒരു കപ്പ് ചായയുടെ വില! നൽകുന്ന പണത്തിനുള്ള മൂല്യം ചായയ്ക്കുമുണ്ടെന്നാണ് കഫേയുടെ അവകാശവാദം.
രാജ്യത്തെ ഏറ്റവും വിലയേറിയ തേയില ഉപയോഗിച്ചാണ് ഈ ചായ ഉണ്ടാക്കുന്നത്.
“ഗോൾഡൻ ടിപ്സ് ബ്ലാക്ക് ടീ’ എന്ന് വിളിക്കപ്പെടുന്ന തേയിലയാണ് നിലോഫർ കഫേ ചായയ്ക്കായി ഉപയോഗിക്കുന്നത്.
കിലോയ്ക്ക് 75,000 രൂപയാണ് ഈ തേയിലയുടെ വില. പാല് ചേർക്കാതെയാണ് ഈ ചായ ഉണ്ടാക്കുന്നത്.
സുഗന്ധത്തിനു പേരുകേട്ട അസമിലെ മൈജൻ ഗോൾഡൻ ടിപ്സ് രാജ്യത്തെ ഏറ്റവും ചെലവേറിയ തേയില ഇനങ്ങളിൽ ഒന്നാണ്.
2019 ൽ ഗുവാഹത്തി ടീ ലേല കേന്ദ്രത്തിൽ ഒരു കിലോഗ്രാമിന് 70,000 രൂപയ്ക്ക് വിറ്റ് ഇവ റിക്കാർഡ് ഇട്ടിരുന്നു.