കൊച്ചി: തേയിലച്ചെടികളിൽ ആരോഗ്യത്തിന് ഹാനികരമായ കീടനാശിനികൾ പ്രയോഗിക്കുന്നെന്ന ആരോപണത്തിൽ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്റെ നിർദേശം.
വിഷയത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഭക്ഷ്യസുരക്ഷ കമ്മീഷനും ടീ ബോർഡിനും മനുഷ്യാവകാശ കമ്മീഷൻ നിർദേശം നൽകി. എറണാകുളത്ത് പ്രവർത്തിക്കുന്ന നാഷണൽ ഹ്യൂമന്‍ റൈറ്റ്സ് മൂവ്മെന്റ് സമർപ്പിച്ച പരാതിയിലാണ് കമ്മീഷന്റെ നടപടി.
തേയില പാക്കറ്റുകളുടെ സാന്പിളുകൾ ശേഖരിച്ച് കീടനാശിനിയുടെ സാന്നിധ്യമുണ്ടോ എന്നു പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാനും കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്