പാനൂർ: ചായ കുടിച്ച ഗ്ലാസ് തിരികെ ചോദിച്ചതിന് ഹോട്ടൽ അടിച്ചു തകർത്തു. ഹോട്ടൽ ഉടമയടക്കം 2 പേർക്ക് പരിക്ക്. മൂന്ന് പേർക്കെതിരേ കേസ്. കതിരൂർ നൻമ ഹോട്ടലാണ് അക്രമിസംഘം അടിച്ചു തകർത്തത്. വ്യാഴാഴ്ച രാത്രി ഏഴോടെയാണ് സംഭവം.
അക്രമികളുടെ മർദനത്തിൽ ഹോട്ടലുടമ സജീഷ്, തൊഴിലാളി പ്രേമരാജൻ എന്നിവർക്ക് പരിക്കേറ്റു. പാട്യം കൊങ്ങാറ്റയിലെ ഓട്ടോ ഡ്രൈവർക്കും സഹോദര ങ്ങൾക്കുമെതിരേ കതിരൂർ പോലീസ് കേസെടുത്തു.