രാവിലെ ഉറക്കത്തിൽ നിന്നും എണീക്കുമ്പോൾ തന്നെ ഒരു ഗ്ലാസ് ചായ ഭൂരിഭാഗമാളുകളുകൾക്കും നിർബന്ധമാണ്. എന്നാൽ ഈ ശീലം മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങൾക്കുമുണ്ടെന്നുള്ളതിന്റെ തെളിവാണ് യുകെയിൽ നിന്നും ലഭിക്കുന്നത്.
മേഴ്സിസൈഡ് പോലീസിലുള്ള ഒരു പോലീസ് കുതിരയ്ക്കാണ് രാവിലെ ഒരു ഗ്ലാസ് ചായ നിർബന്ധമായും വേണ്ടത്. ജേക്ക് എന്നാണ് ഈ കുതിരയുടെ പേര്. 20 വയസുള്ള ഈ കുതിര കഴിഞ്ഞ 15 വർഷങ്ങളായി പോലീസിന്റെ ഭാഗമാണ്.
രാവിലെ ഒരു ഗ്ലാസ് ചായ കിട്ടിയില്ലെങ്കിൽ പിന്നെ ജേക്ക് ഒരു ജോലിയും ചെയ്യില്ല. അതുകൊണ്ട് രാവിലെ ആരെങ്കിലും ഒരു ഗ്ലാസ് ചായ ജേക്കിന് നൽകും. ജേക്ക് ചായ കുടിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. മറ്റ് കുതിരകളിൽ നിന്നും വ്യത്യസ്തമായി അസാധാരണ സ്വഭാവമുള്ള ജേക്കിനെ തേടി അഭിനന്ദന പ്രവാഹമാണ്.
We have a new episode of #wintermorningwakeups featuring Jake. Jake refuses to get out of bed until he is brought a warm cup of @tetleyuk tea. Once he has drank this he is ready for the day. #StandTall #PHJake #NotStandingAtAll #BrewInBed #TeaTaster pic.twitter.com/iJXm32hlad
— Mer Pol Mounted (@MerPolMounted) November 20, 2019