നരേന്ദ്ര മോദിയിൽ നിന്ന് പ്രചോദം ഉൾക്കൊണ്ട് മെയ് 25ന് നടക്കുന്ന ഒഡീഷ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി ചായക്കടക്കാരൻ. സുഖന്ത ഗദായിയാണ് (26) ഒഡീഷയിലെ പുരി ജില്ലയിലെ ബ്രഹ്മഗിരി നിയമസഭാ മണ്ഡലത്തിൽ നിന്ന് നാമനിർദേശ പത്രിക സമർപ്പിച്ചത്.
പ്രധാനമന്ത്രിയുടെ ചായ വിൽപനക്കാരൻ എന്ന നിലയിലുള്ള എളിയ തുടക്കത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് താൻ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചതെന്ന് ഗദായി പറഞ്ഞു.
ചായ വിൽപനക്കാരന് പ്രധാനമന്ത്രിയാകാമെന്ന് കാട്ടിത്തന്ന മോദിയുടെ മാതൃക പിന്തുടരുകയാണെന്ന് ഗദായി വ്യക്തമാക്കി. ഒഡീഷ നിയമസഭയിലേക്ക് ബ്രഹ്മഗിരി മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ നാമനിർദേശപത്രിക സമർപ്പിർച്ച ഇയാൾ സ്വതന്ത്രനായാണ് മത്സരിക്കുന്നത്.