ഇന്ത്യക്കാര്‍ക്ക് ചായയോടുള്ള പ്രണയം പ്രശസ്തമാണ്. ഒരു കപ്പ് ചായയോടെ ദിവസം ആരംഭിക്കുന്നവരാണ് ഭൂരിഭാഗം ഇന്ത്യക്കാരും. ഇന്ത്യയില്‍ തന്നെ വ്യത്യസ്തമായ ഇനത്തിലും രുചിയിലും ചായപ്പൊടി ലഭിക്കും.
അസമില്‍ വിറ്റുപോയ ഒരു ഇപ്പതേയില ഇനത്തെക്കുറിച്ചുള്ള വാര്‍ത്തയാണ് ഇപ്പോൾ വൈറലാകുന്നത്.
മനോഹരി ഗോള്‍ഡ് ടീ എന്ന വിഭാഗത്തില്‍പ്പെടുന്ന ഈ ചായപ്പൊടി കിലോയ്ക്ക് ഒരു ലക്ഷം രൂപയ്ക്കാണ് വിറ്റുപോയത്.
ഗുവാഹത്തിയില്‍ പ്രവര്‍ത്തിക്കുന്ന തേയില ലേല കേന്ദ്രത്തില്‍നിന്ന് സൗരവ് ടീ ട്രേഡേഴ്സാണ് ഈ തേയില ലേലത്തില്‍ വാങ്ങിയത്.
എല്ലാവര്‍ഷവും പത്ത് കിലോഗ്രാം മനോഹരി ഗോള്‍ഡ് ചായ ഉണ്ടാക്കുകയാണ് പതിവ്. പക്ഷേ, ഈ വര്‍ഷം രണ്ട് കിലോഗ്രാം മാത്രമാണ് ഉണ്ടാക്കിയത്.
ഗുണമേന്മയ്ക്ക് മാത്രമാണ് ഞങ്ങള്‍ ഊന്നല്‍ നല്‍കുന്നത്-മനോഹരി ടീ എസ്റ്റേറ്റ് ഉടമ രഞ്ജന്‍ ലോഹിയ പറഞ്ഞു.
ഈ തേയില നുള്ളുന്നതിനും തയ്യാറാക്കുന്നതിനും പ്രത്യേകമായ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് നോര്‍ത്ത് ഈസ്റ്റേണ്‍ ടീ അസോസിയേഷന്റെ ഉപദേശകനായ ബിദ്യാനന്ദ ബര്കാകോതി പറഞ്ഞു.