അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച അധ്യാപകനെതിരേ പോക്സോ കേസ്.
കപ്പൂര്‍ ഗ്രാമപ്പഞ്ചായത്ത് മുന്‍ അംഗവും മുസ്ലിം യൂത്ത് ലീഗ് നേതാവുമായ കുമരനെല്ലൂര്‍ സ്വദേശി സമദി(40)നെതിരേയാണ് പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തത്.
പോലീസ് കേസെടുത്തതിനെ തുടര്‍ന്ന് സമദ് ഒളിവിലാണ്. ഇയാളെ കണ്ടെത്താനായി ചങ്ങരംകുളം പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
വട്ടംകുളം പഞ്ചായത്തിലെ പ്രൈമറി സ്കൂളില്‍ പഠിക്കുന്ന ഒന്‍പതു കുട്ടികളാണ് അധ്യാപകന്റെ ആക്രമണത്തിന് ഇരയായത്.
അധ്യാപകന് ക്ലാസില്‍വെച്ച് മോശമായി പെരുമാറുന്നതു സംബന്ധിച്ച് കുട്ടികള്‍ മറ്റധ്യാപകരോട് പരാതി പറയുകയായിരുന്നു. ഒമ്പത് കുട്ടികളാണ് അധ്യാപകനെതിരേ മൊഴി നല്‍കിയത്.
അധ്യാപകര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി കുട്ടികളില്‍നിന്ന് വിശദമായി മൊഴിയെടുത്തു.
തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പോലീസിന് നല്കിയ റിപ്പോര്‍ട്ട് അനുസരിച്ചാണ് കേസെടുത്തത്. കുട്ടികളുടെ രക്ഷിതാക്കളും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സമദിനെതിരെ ഒമ്പത് കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.